കോന്നി മെഡിക്കല്‍ കോളജ്‌ 2021 -ല്‍ കമ്മിഷന്‍ ചെയ്യും

കോന്നി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക് ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം വീണ്ടും തുടങ്ങി .4 മാസമായി പണികള്‍ നിര്‍ത്തിയിരുന്നു .പണം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു . കോന്നി താലൂക്ക് ആസ്താ നത്തോടുചേർന്ന് സമീപ പഞ്ചായത്തായ അരുവാപ്പുലത്ത് ഒന്നാം വാർഡിലാണ് നിർദിഷ്ട കോന്നി മെഡിക്കൽ കോളജി​ന്‍റെ കെട്ടിടനിർമണം പുരോഗമിക്കുന്നത്. 300 കിടക്കകളുള്ള ആശുപത്രിക്കെട്ടിടത്തി​െൻറ നിർമാണം 85 ശതമാനത്തോളം പൂർത്തിയായി. ഇപ്പോൾ എ.സി, ഫ്ലോറിങ്, വയറിങ് ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മെഡിക്കൽ കോളജിനോടുചേർന്ന നഴ്സിങ് കോളജി​െൻറയും നിർമാണം ആരംഭിച്ചു.3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് പരാതിക്ക് ഇട നല്‍കിയിരുന്നു  മെഡിക്കല്‍ കോളജ്‌ 2021 -ല്‍ കമ്മിഷന്‍ ചെയ്യുമെന്ന്‌ ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ കഴിഞ്ഞിടെ പറഞ്ഞിരുന്നു .ദീര്‍ഘ വീക്ഷണത്തോടെ എല്ലാ നിര്‍മ്മാണവും തീര്‍ന്ന ശേഷമേ ആശുപത്രി പ്രവര്‍ത്തിച്ചു തുടങൂ.മെഡിക്കല്‍ കേളേജ്‌ ആശുപത്രിയുടെ നിര്‍മാണം മാത്രം…

Read More

ഉയര്‍ത്തെഴുന്നേറ്റ കോന്നിയെ വീണ്ടും കുഴികുത്തി മൂടരുത്

Editorial diary വികസനം അന്യമായ കോന്നിക്ക് ഊര്‍ജം പകര്‍ന്നത് കോന്നി എം എല്‍ എ അഡ്വ:അടൂര്‍ പ്രകാശ്‌ വിവിധ വകുപ്പില്‍ മന്ത്രിയായിരുന്നപ്പോഴാണ് .കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ മറ്റു സ്ഥലങ്ങളില്‍ മെഡിക്കല്‍കോളേജ് അനുവദിച്ചപ്പോള്‍ കോന്നിക്കും അര്‍ഹമായ പരിഗണന നല്‍കി .കോന്നി മെഡിക്കല്‍കോളേജിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.സ്ഥലം കണ്ടെത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണത്തിന് വേഗത കൂട്ടി .മലയോര ജില്ലയുടെ സമഗ്ര ആരോഗ്യ നയത്തിന് മുതല്‍ കൂട്ട് ആകുന്ന കോന്നി മെഡിക്കല്‍കോളേജിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ ക്ലാസ്സ്‌ തുടങ്ങുവാന്‍ ഉള്ള നീക്കം തടഞ്ഞത് കേന്ദ്ര ഗവര്‍ന്മെന്റ് ആണ് . ചില തടങ്ങള്‍ ഉന്നയിച്ചത് ഒട്ടും ആരോഗ്യകരമല്ല.തടസ്സങ്ങള്‍ മറികടക്കാന്‍ കേരളസര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും കേന്ദ്ര ഗവര്‍ന്മേന്റില്‍ സമ്മര്‍ദം ചെലുത്താനും കഴിഞ്ഞില്ല .ഇതും വികസനം കൊതിക്കുന്ന ഒരു സര്‍ക്കാരിന് ചേര്‍ന്ന കാര്യമല്ല .കോന്നി മെഡിക്കല്‍കോളേജിന് ഉള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു കൊണ്ടു ഉടന്‍ തന്നെ…

Read More