konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…
Read More