തിരുവനന്തപുരം: 2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്സ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള് ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങള് ഒരുക്കിയ എം.കെ അര്ജുനന് മാസ്റ്റര് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഓഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദര് നേടി. ‘മിഴിയില് നിന്നും മിഴിയിലേക്ക്’ പാടിയ ഷഹബാസ് അമന് മികച്ച ഗായകനായപ്പോള് സിതാര മികച്ച ഗായികയായി. ടേക്ക് ഓഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകന്. മറ്റു പുരസ്കാരങ്ങള്: മികച്ച സ്വഭാവ നടന് – അലന്സിയര് (തൊണ്ടിമുതലും ദൃക്സാക്ഷിയും) സ്വഭാവ നടി – പോളി വല്സന് (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം) കഥാകൃത്ത് –…
Read More