പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം എന്ന് പഴമക്കാരുടെ വായ് മൊഴികളില്‍ കേള്‍ക്കുന്നു .ഇതില്‍ സത്യം ഉണ്ടോ .പഠന വിഷയം അനുസരിച്ച് പാമ്പുകള്‍ ഇണ ചേരുന്നത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ആണ് .പ്രത്യേകിച്ച് കാവുകളില്‍ .അസമയത്ത് കാവില്‍ പോകരുത് എന്ന് പറയുന്നത് ഇത് കൊണ്ടാണ് .പാമ്പുകള്‍ ഇണ ചേരുമ്പോള്‍ പരിസരമാകെ ഇഴഞ്ഞെത്തും.രണ്ടു മണിക്കൂര്‍ നേരം എങ്കിലും മാറാട്ടം തുടരും .ഒരേ ജാതി പാമ്പുകള്‍ മാത്രമാണ് ഇണ ചേരുന്നത് .ചേര ചേരയുമായി മാത്രം . ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ്…
Read More