വനം വകുപ്പിന്‍റെ കോന്നിയില്‍ ഉള്ള ഔഷധസസ്യ തോട്ടം ശ്രദ്ധ നേടുന്നു .കോന്നി പോസ്റ്റ് ഓഫീസിന്റെ സമീപമായി 1992 ല്‍ വനം വകുപ്പിന്‍റെ ഒരേക്കര്‍ സ്ഥലത്ത് നട്ടു പിടിപിച്ച തോട്ടം അപൂര്‍വ്വ പച്ചമരുന്നുകളുടെ കലവറയാണ് .ചെറുതും വലുതുമായ സസ്യങ്ങൾ തഴച്ചു വളരുന്നു . പാമ്പിന്‍ വിഷ സംഹാരിയായ അണലി വേഗ,പിത്ത കഫങ്ങൾ ശമിപ്പിക്കും, മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക് ഉള്ള അഗത്തി,ദുഷ്ടവൃണം,വാതരക്തം, വിഷഹാരി, ചൊറി,കുഷ്ഠം എന്നിവ ശമിപ്പിക്കുന്ന അകില്‍ ,വാതം, ഹൃദ്രോഗം, ത്വഗ്‌രോഗങ്ങൾ, ലൈംഗികശേഷിക്കുറവ്, വിരശല്യം, വയറുകടി തുടങ്ങിയവ കുറയ്ക്കുന്നതിന് ഉള്ള അക്രോട്ട്,പ്രമേഹം, നീർക്കെട്ട് ഉള്ള അടമ്പ് ,കഫം, പിത്തം, ജ്വരം, അതിസാരം, ഛർദ്ദി എന്നിവ കുറയ്ക്കുന്ന അതിവിടയം,മൂത്രത്തിലെ കല്ല് പോകുവാന്‍ അപ്പ ,അയമോദകം,അമൃത്,അയ്യപ്പന,അരണമരം,അരളി,അവിൽപ്പൊരി,അസ്ഥിമരം,അമ്പൂരിപ്പച്ചില,വള്ളി ചെടികളായ ആടലോടകം,ആകാശവല്ലി,ആച്ചമരം,ആനക്കയ്യൂരം,ആനക്കൊടിത്തൂവ,ആനച്ചുണ്ട,ആനച്ചുവടി,ആനത്തകര,ആനപ്പരുവ തുടങ്ങിയ നൂറു കണക്കിന് പച്ചമരുന്നുകള്‍ ഇവിടെ ഉണ്ട് .ഇതെല്ലം കാണുന്നതിനു ചെങ്കല്‍ നിരത്തിയ പാതയും ഒരുക്കിയിട്ടുണ്ട് . .ഒരില,മൂവില ,കനലാടി,കച്ചോലം ,നീര്‍…
Read More