പത്തനംതിട്ട.റാന്നി -പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു.പെരുനാട് പോലിസ് സബ്ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനം.അജിതയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉടമ സമ്മതിച്ചു.മാസം 22 ദിവസം ജോലി ഉറപ്പാക്കും .സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മുന്‍ കാല പ്രാബല്യത്തോടെ നല്‍കും. ഈ തോട്ടത്തിലെ സമരം അവസാനിപ്പിച്ചതായും ഒരൊറ്റ പ്രക്ഷോഭത്തിലൂടെ സമീപ തോട്ടങ്ങളിലും കൂലി കൂട്ടാന്‍ ഉടമകള്‍ തയ്യാറായത് വന്‍ വിജയമായി കാണുന്നുവെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ അറിയിച്ചു. മടത്തുംമൂഴി ഇടത്തറ നെല്ലിമൂട്ടില്‍ എന്‍.എം.അജിത കഴിഞ്ഞ പന്ത്രെണ്ട് വര്‍ഷമായി തോട്ടത്തിലെ ജോലിക്കാരിയാണ്.ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയി.ഏക മകന്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്.അജിത അടക്കം അഞ്ചു പെണ്‍കുട്ടികളായിരുന്നു വീട്ടില്‍.മൂത്ത മക്കളെ വിവാഹം കഴിപ്പിക്കാനായി വസ്തുകള്‍ എല്ലാം മാതാപിതാക്കള്‍ വിറ്റു.ജന്മനാ…
Read More