കോന്നി മുരിങ്ങ മംഗലം ജല നിധി പദ്ധതി യില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിച്ച ആളുകള്‍ക്ക് മഞ്ഞപ്പിത്തം പടരുന്നു .മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ഒന്‍പതായി .27 പേരില്‍ രോഗ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു .വെള്ളം തിളപ്പിക്കാതെ കുടിച്ചവരില്‍ ആണ് രോഗം പടര്‍ന്നത് എന്നാണ് കോന്നി താലൂക്ക് ആശുപത്രി യുടെ കണ്ടെത്തല്‍ .വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ യുടെ അളവ് വളരെ കൂടുതല്‍ ആണ് .മനുഷ്യ വിസര്‍ജ്യം കലരുമ്പോള്‍ ആണ് വെള്ളത്തില്‍ ഇത്തരം രോഗാണു ബാക്ടീരിയ കൂടുന്നത് .അന്യ സംസ്ഥാന തൊഴിലാളികള്‍ അച്ചന്‍കോവില്‍ ആറ്റില്‍ ആണ് മല വിസര്‍ജ്യം കഴുകുന്നത് .ഒരു മുറിയില്‍ 30 ആളുകളെ വീതം താമസിപ്പിക്കുന്നു എങ്കിലും ശുചി മുറികള്‍ ഇല്ല .കുളിക്കുന്നതും ,കടവ് ഇറങ്ങുന്നതും എല്ലാം അച്ചന്‍കോവില്‍ ആറ്റില്‍ ആണ് .കോന്നി സഞ്ചായത് കടവിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യ വിസര്‍ജ്യം കുന്നു കൂടി .ഇവിടെ നിന്നും മഴ…
Read More