കോവിഡ് 19: സുരക്ഷിത യാത്രയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ കോച്ചുകള്‍ നിര്‍മിച്ചു

  നേരിട്ട് സ്പര്‍ശിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികള്‍, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കപൂര്‍ത്തല കോച്ച് ഫാക്ടറി, നിര്‍മിച്ച പുതിയ കോച്ചിന്റെ സവിശേഷതകള്‍ കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കപൂര്‍ത്തലയിലെ റെയില്‍വേകോച്ച് ഫാക്ടറി, സുരക്ഷിത യാത്രയ്ക്കായി ഒരു പുതിയ കോച്ചിന് രൂപകല്‍പ്പന നല്‍കി. കൈകള്‍ ഉപയോഗിക്കേണ്ടാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍, ചെമ്പ് പൂശിയ കൈപ്പിടികളും, കൊളുത്തുകളും, വായു ശുദ്ധീകരണത്തിനായി പ്ലാസ്മാ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ ഉള്‍വശം എന്നിവയാണ് കോവിഡ് മുക്ത സുരക്ഷിത യാത്രയ്ക്കായി കോച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാല്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടാപ്പുകള്‍, സോപ്പ് ഡിസ്‌പെന്‍സര്‍, കാല്‍കൊണ്ട് തുറക്കാവുന്ന പുറത്തേയ്ക്കുള്ള വാതില്‍, വാതില്‍ കൊളുത്തുകള്‍, ഫ്‌ളഷ് വാല്‍വ്, വാഷ് ബേസിന്‍, കൈമുട്ട് കൊണ്ട് തുറക്കാവുന്ന വാതില്‍പ്പിടി…

Read More