India May need 49-day Lockdown to Fully Combat Covid 19 കോവിഡ് 19 : ഇന്ത്യയിൽ 49 ദിവസത്തേക്ക് ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് പഠനം ഇപ്പോഴത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്കൊണ്ട് വൈറസ് ബാധയില്നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര് നടത്തിയ പഠനത്തിൽ പറയുന്നു.ഇപ്പോള് ഉള്ള സാമൂഹിക അകലം പാലിക്കല് കൊണ്ട് കൊറോണയെ എത്രമാത്രം തടഞ്ഞുനിറുത്താനാവും എന്നാണ് പഠനത്തിൽ പരിശോധിച്ചത്. ഇടയ്ക്ക് ഇളവുകള് നല്കിക്കൊണ്ട് 49 ദിവസം വരെയെങ്കിലും ലോക്ക് ഡൗണ് നീട്ടണമെന്നാണ് പഠനം നിര്ദേശിക്കുന്നതു .രോഗ വ്യാപന തോത് കൂടി കണക്കിലെടുത്തു വേണം ഇക്കാര്യം തീരുമാനിക്കാനെന്നും ഗവേഷകര് പറയുന്നുകേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ റോണോ ജോയ് അധികാരി, രാജേഷ് സിങ് എന്നിവര് ചേര്ന്നാണ് പഠനം നടത്തിയിക്കുന്നത്. യൂണിവേഴ്സ്റ്റിയിലെ അപ്ലൈഡ് മാത്തമാറ്റിക്സ് ആന്ഡ് തിയററ്റിക്കല് ഫിസിക്സിലെ ഗവേഷകരാണ് ഇവര്. പഠനത്തിന്റെ കരട് രൂപം കെര്ണല്…
Read More