പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (26/02/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വീടിന്റെ വയറിങ്ങ്, ഹോസ്പിറ്റല്‍ വയറിങ്ങ്, തീയറ്റര്‍ വയറിങ്ങ്, ലോഡ്ജ് വയറിങ്ങ്, ടു വേ സ്വിച് വയറിങ്ങ്, ത്രീ ഫേസ് വയറിങ്ങ്  എന്നിവയുടെ സൗജന്യ സര്‍ട്ടിഫിക്കറ്റ് അധിഷ്ടിത പരിശീലനം ഉടന്‍ ആരംഭിക്കും. കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 04682270243, 8330010232 എന്ന നമ്പറുകളില്‍  ഉടനെ പേര് രജിസ്റ്റര്‍ചെയ്യണം. ഓംബുഡ്സ്മാന്‍ സിറ്റിംഗ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍…

Read More