പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/06/2024 )

രജിസ്ട്രേഷന്‍ റദ്ദാക്കും പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള തലച്ചിറ വനിതാ ഐസിഎസ് ലിമിറ്റഡ്, റാന്നി മോഡല്‍ എസ്‌സി എസ്റ്റി വനിതാ ഐസിഎസ് ലിമിറ്റഡ്, കോന്നി ബ്ലോക്ക് സമിതി ഐസിഎസ് ലിമിറ്റഡ്, മലങ്കര വനിതാ ഐസിഎസ് ലിമിറ്റഡ്, കൈപ്പട്ടൂര്‍ കാര്‍പ്പന്ററി ഐസിഎസ് ലിമിറ്റഡ്, കൃപാ വനിതാ ഐസിഎസ് ലിമിറ്റഡ്, മെഴുവേലി ഐസിഎസ് ലിമിറ്റഡ്, ബെല്‍മറ്റല്‍ ഐസിഎസ് ലിമിറ്റഡ്, കുറിച്ചിമുട്ടം ബാംബൂ ഐസിഎസ് ലിമിറ്റഡ് എന്നിവയെ ആര്‍എന്‍എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ആക്ഷേപമുള്ള സംഘങ്ങള്‍ ജൂണ്‍ 22-ന് മുന്‍പായി ജില്ലാ വ്യവസായ കേന്ദ്രത്തിലെ ലിക്വിഡേറ്റര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍ – 9995180955, 9446939854, 9744064235. തൊഴില്‍ അന്വേഷകര്‍ക്ക് അടിസ്ഥാന നൈപുണ്യ പരിശീലനമൊരുക്കി തിരുവല്ല ജോബ്‌സ്റ്റേഷന്‍ ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് ആദ്യഘട്ട അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന അടിസ്ഥാന നൈപുണ്യ പരിശീലനം…

Read More