നീരേറ്റുപുറം ജലമേള : ചെറുവള്ളങ്ങളുടെ വള്ളംകളി മാറ്റിവെച്ചു നീരേറ്റുപുറം ഉത്രാടം തിരുനാള്‍ ജലമേളയില്‍ (സെപ്റ്റംബര്‍ ഏഴ്) നടത്താനിരുന്ന ചെറുവള്ളങ്ങളുടെ വള്ളംകളി കാലാവസ്ഥ വ്യതിയാനം മൂലം പമ്പാനദിയില്‍ ജലനിരപ്പ് ഉയരുകയും അപകട സാധ്യത നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാറ്റിവെച്ചതായി തിരുവല്ല ആര്‍ഡിഒ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ 37 പേര്‍ ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 12 കുടുംബങ്ങളിലെ 37 പേര്‍. കോഴഞ്ചേരി താലൂക്കിലും തിരുവല്ല താലൂക്കിലും ഓരോ ക്യാമ്പുകളാണ് ഉള്ളത്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 34 പേരും തിരുവല്ല താലൂക്കിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ മൂന്നു പേരുമാണ് കഴിയുന്നത്. ജില്ലയില്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ ഒരു വീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ രണ്ടു വീതം വീടുകളാണ് ഭാഗികമായി തകര്‍ന്നിട്ടുള്ളത്. …
Read More