ഗുരു നിത്യ ചൈതന്യ യതിയ്ക്ക് കോന്നിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ട് “കോന്നി വാര്‍ത്ത ഡോട്ട് കോം”സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനം അനന്തര നടപടികള്‍ക്ക് വേണ്ടി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് കൈമാറി . “കോന്നി വാര്‍ത്താ ഡോട്ട് കോമിന്റെ” സജീവ ഇടപെടലുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി അറിയിച്ചു .ലോകം അറിയുന്ന ആധ്യാത്മിക ആചാര്യനും ചിന്തകനും എഴുത്തുകാരനുമായ ഗുരു നിത്യ ചൈതന്യ യതി കോന്നി വകയാര്‍ മ്ലാംതടത്തില്‍ ജനിച്ചു വളരുകയും നൂറുകണക്കിന് പുസ്തകങ്ങള്‍ എഴുതിക്കൊണ്ട് സാഹിത്യ രംഗത്ത് കോന്നിയുടെ യശസ് ഉയര്‍ത്തിയ ബഹുമുഖ പ്രതിഭ യായിരുന്നു .ഊട്ടി ഫേണ്‍ ഹില്ലിലെ ആശ്രമത്തി വെച്ചു സമാധിയായി .ഗുരുവിനു ഉചിതമായ സ്മാരകം നിര്‍മ്മിച്ച് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം അനുവദിക്കുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നുള്ള “കോന്നി വാര്‍ത്ത…
Read More