ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോസഫ് എ ടീം ജേതാക്കള്‍

ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ നടന്ന 5മത് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. മെയ് 14ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്റര്‍ സ്‌പോര്‍ട്‌സ് പവലിനിയനില്‍ വച്ചു ന്ടന്ന ഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ‘എ’ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിജയിച്ച് (2325, 2520, 156) ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. തുടര്‍ച്ചയായ നാലാം തവണയാണ് കരുത്തരായ സെന്റ് ജോസഫ് ‘എ’ ടീം ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ മുത്തമിടുന്നത്. മെയ് 13 ന് ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സെന്റ് ജോസഫ് ‘എ’ ടീം തുടര്‍ച്ചയായ രണ്ടു സെറ്റുകളില്‍ പെയര്‍ലാന്റ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് ടീമിനെ(2515, 2519) പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. രണ്ടാം സെമി ഫൈനലില്‍ ട്രിനിറ്റി…

Read More