വീടുതോറും പോയുള്ളതും വഴിയോരത്തെ മത്സ്യ കച്ചവടവും നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വീടുതോറും പോയുള്ളതും, വഴിയോരത്തെ മത്സ്യ കച്ചവടം, പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് ഉത്തരവായി. ഫിഷ്ലാന്റിംഗ് സെന്ററുകളും മത്സ്യ മാര്‍ക്കറ്റുകളും പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിയുടേത് അല്ലാത്ത ഫിഷ് ലാന്റിംഗ് സെന്ററുകളും, മത്സ്യ മാര്‍ക്കറ്റുകളും പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗരേഖയും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ഗരേഖ: വഴിയോര മത്സ്യ കച്ചവടവും, വീടുതോറും പോയുള്ള മത്സ്യ കച്ചവടവും പൂര്‍ണമായും നിരോധിക്കേണ്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പനക്കാര്‍ക്കായി പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കണം, മത്സ്യ വില്‍പ്പനക്കാര്‍ ഈ സ്ഥലത്തു മാത്രം മത്സ്യ വില്‍പ്പന നടത്താന്‍ നിഷ്‌ക്കര്‍ഷിക്കണം. ഓരോ മാര്‍ക്കറ്റിലും മത്സ്യ വിപണനം നടത്തുന്ന തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ…

Read More