സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ ജീവിതത്തിൽ ഒട്ടും തിളക്കമില്ലാത്ത ദിനങ്ങള്‍ കടന്നു വരുന്നതിന്‍റെ സൂചനകള്‍ കാണുന്നു .ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടറിഞ്ഞ് നാല് അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പോലും ഉപേക്ഷിച്ചു .മലയാളികള്‍അടക്കമുള്ള പ്രവാസികളെ കാര്യമായി ബാധിക്കുന്ന വിഷയം ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഗള്‍ഫ് ജീവിത രീതികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നു . വിദേശത്ത് പണിയെടുക്കുന്ന ഓരോ പ്രവാസിയും നാട്ടില്‍ അണയാന്‍ ആഗ്രഹിക്കുന്നു .അധികാരികള്‍ വിസ്മരിക്കപ്പെടുന്ന പ്രവാസി പ്രശ്നങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു . അഞ്ചും ആറും വർഷം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും കാണാൻ…
Read More