ഇരുകൈകളും നഷ്ടപ്പെട്ട മാളവിക ആദ്യമായി ഒറ്റയ്ക്കൊരു വെജിറ്റബിള്‍ കറിയുണ്ടാക്കി

ഡോ.മാളവിക അയ്യര്‍ ……………………. കൈപ്പത്തിയില്ല പക്ഷെ, മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, മോഡല്‍, വിശേഷണങ്ങള്‍ ഇനിയുമേറെ: വിധിയുടെ പ്രഹരത്തില്‍ ഭയന്ന് പിന്മാറാതെ ജീവിതത്തില്‍ പോരാടി മുന്നേറിയ മാളവിക മാളവിക ഇപ്പോള്‍ വാര്‍ത്തകളിലിടം നേടാന്‍ ഒരു കാരണമുണ്ട്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക ആദ്യമായി ഒറ്റയ്ക്കൊരു വെജിറ്റബിള്‍ കറിയുണ്ടാക്കി ………………. ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ ഇരു കൈപ്പത്തികളും നഷ്ടപ്പെടുമ്ബോള്‍ വെറും പതിമൂന്ന് വയസ്സുമാത്രമായിരുന്നു മാളിവികയ്ക്ക്. ഇരുകൈകളും നഷ്ടപ്പെട്ട മാളവിക കാഴ്ചയില്‍ മറ്റുള്ളവരെ ദുഃഖിപ്പിക്കുമെങ്കിലും, വിധിയുടെ പ്രഹരത്തില്‍ അവള്‍ ഭയന്ന് പിന്മാറാതെ ജീവിത്തില്‍ പോരാടി മുന്നേറി. മാളവികയ്ക്ക് വൈകല്യം പകര്‍ന്നു നല്‍കിയത് മനകരുത്തും മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവുമായിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിലായില്‍ വച്ചാണ് മാളവികയ്ക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്. നിലത്തുകിടന്ന ഗ്രനേഡ് കൈയില്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ആ നിമിഷം തന്നെ ഇരുകൈകളും അറ്റുപ്പോയി, ഞരമ്ബുകള്‍ക്ക് ഗുരുതരമായി ക്ഷതമേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ചെന്നൈയില്‍ ചികിത്സയിലായിരുന്നു.…

Read More