സംഗീതസംവിധായകന് എ.ജെ ജോസഫ് (ഗിറ്റാര്‍ജോസഫ്) അന്തരിച്ചു വെങ്കിലും എന്നത്തേയും ഹിറ്റ് കരോള്‍ ഗാനമായ” യഹൂദിയായിലെ.. ഇന്നും ജനമനസ്സില്‍ ജീവിക്കുന്നു . കുഞ്ഞാറ്റക്കിളി, കടല്‍ക്കാക്ക, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം…, യഹൂദിയായിലെ…, കാവല്‍ മാലാഖ…, ഒരേ സ്വരം ഒരേ നിറം.., ഒരു ശൂന്യസന്ധ്യാമ്പരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കഥാപാത്രം യേശുദാസിന്റെ ശബ്ദത്തിൽ അറബന മുട്ടി പാടുന്നു:‘കാരുണ്യ കതിർവീശി റംസാൻപിറ തെളിയുമ്പോൾകരളുകളിൽ കനിവിന്റെകുളിരൂറിടുന്നിതാ…അങ്ങനെ മലയാള സിനിമാഗാന ചരിത്രത്തിലെ ഏറ്റവും മികച്ച റമസാൻ ഗാനം പിറന്നു. ചിത്രം: ‘ഈ കൈകളിൽ(1986). സിനിമ അത്ര വിജയമായില്ലെങ്കിലും പാട്ട് ഹിറ്റായി. പ്രത്യേകിച്ചു മലബാറിൽ. ഇന്നും…
Read More