ളാഹ മുതൽ പമ്പ വരെയുള്ള ഉൾവനങ്ങളിൽ കഴിയുന്ന ‘ 41 കുടുംബങ്ങൾക്കാണ് കാഴ്ചയുടെ സഹായം കാട്ടു തേൻ, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവർ ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. കൊറാണക്കാലമായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങൾ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സർക്കാരിൻറ റേഷൻ അരി മാത്രമാണ് ലഭിച്ചിരുന്നത്.പ്രായമായുള്ളവരും, കൊച്ചു കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് ‘ ഇവിടെ കഴിയുന്നത്. നിത്യോപയോഗ സാധനങ്ങൾ ഇല്ലാതായതോടെ ഈ കുടുംബങ്ങൾ പട്ടിണിയിലാണ്. ഇവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങുമായി നേരിട്ട് ഇവർ കഴിയുന്ന ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡുകളിലെത്തി വിതരണം ചെയ്തത്. കാഴ്ച നേത്രദാനസേന ജനറൽ സെക്രട്ടറിയും, കേരള പി.എസ്.സി അംഗവുമായ റോഷൻ റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വിതരണം.സി.എസ് സുകുമാരൻ, രജിത്ത് രാജ്, പി.കെ കുഞ്ഞുമോൾ, അനു ടി. ശാമുവേൽ, ഷിജു എം.സാംസൺ എന്നിവരും സന്നിഹിതരായിരുന്നു. മരണ…
Read More