കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പലസ്തീന്‍ സ്ത്രീയുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ഇസ്രയേലി നഴ്‌സിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കുന്നു. ഉല ഒസ്‌ട്രോസ്കി സാക്ക് എന്ന ജൂത നഴ്‌സാണ് മതവൈര്യത്തിനപ്പുറം മാതൃസ്‌നേഹത്തിന്‍റെ മഹനീയ മാതൃകയാകുന്നത്. മധ്യ ഇസ്രയേലില്‍ നടന്ന അപകടത്തില്‍ പിതാവു മരിക്കുകയും മാതാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനെ ഹദാസ ഇന്‍ കരേം ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനു കുപ്പിയില്‍ പാലു നല്‍കാന്‍ ഏഴു മണിക്കൂറോളം പരിശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ മുലപ്പാല്‍ നല്‍കാന്‍ നഴ്‌സ് തീരുമാനിക്കുകയായിരുന്നു. പലസ്തീന്‍ കുഞ്ഞിനു മുലയൂട്ടാന്‍ ഒരു ഇസ്രയേലി നഴ്‌സ് തയാറായത് കുട്ടിയുടെ ബന്ധുക്കളെ അദ്ഭുതപ്പെടുത്തിയെന്ന് ഉല ഒസ്‌ട്രോസ്കി പറഞ്ഞു. പക്ഷെ ഏതൊരു അമ്മയ്ക്കും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഉലയുടെ മറുപടി. അഞ്ചു തവണ അവര്‍ കുഞ്ഞിനു മാതൃസ്‌നേഹം ചുരത്തി നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ അവരെ കെട്ടിപ്പിടിച്ചു നന്ദി അറിയിച്ചു.…
Read Moreടാഗ്: editorial policy
അറബ് രാജ്യങ്ങളില്‍ ജീവിതം സുരക്ഷിതമല്ല : പ്രവാസികള്‍ക്ക് മടക്ക യാത്ര അനിവാര്യം
സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ ജീവിതത്തിൽ ഒട്ടും തിളക്കമില്ലാത്ത ദിനങ്ങള്‍ കടന്നു വരുന്നതിന്‍റെ സൂചനകള്‍ കാണുന്നു .ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടറിഞ്ഞ് നാല് അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പോലും ഉപേക്ഷിച്ചു .മലയാളികള്‍അടക്കമുള്ള പ്രവാസികളെ കാര്യമായി ബാധിക്കുന്ന വിഷയം ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഗള്‍ഫ് ജീവിത രീതികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നു . വിദേശത്ത് പണിയെടുക്കുന്ന ഓരോ പ്രവാസിയും നാട്ടില്‍ അണയാന്‍ ആഗ്രഹിക്കുന്നു .അധികാരികള്‍ വിസ്മരിക്കപ്പെടുന്ന പ്രവാസി പ്രശ്നങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു . അഞ്ചും ആറും വർഷം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും കാണാൻ…
Read More