ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് – 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്. ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്റ്റീഷണേഴ്സിന്റെയും, നഴ്സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷൻസ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്. പൊതുജന ആരോഗ്യത്തിനു വേണ്ടി ഹെൽത്ത് ഫെയർ, ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവക്കൊപ്പം CPR ഇൻസ്ട്രക്ടർ കൂടിയായ ഡോ.ആനി “ഫാമിലി ആൻഡ് ഫ്രണ്ട്സ്” CPR- കമ്മ്യൂണിറ്റി സെന്ററിലും, ചർച്ചസിലും ചെയ്യാൻ നേതൃത്വം കൊടുത്തത് വളരെ അധികം പേരുടെ ജീവിതം രക്ഷിക്കാൻ സാധിച്ചിട്ടുള്ളതാണ്. മൂന്നാം തവണയും റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായ് തിരഞ്ഞെടുക്കപ്പെട്ട ഇവർ വൈസ് ചെയർ കൂടിയാണ്.…
Read More