എരുമേലി- പമ്പ പാതയിലെ കണമലപ്പാലം അപകടത്തിൽ. പാലത്തിന്റെ പലഭാഗങ്ങളിലും വിള്ളൽ കണ്ടെത്തി. പലഭാഗങ്ങളിലും കോൺക്രീറ്റ് പാളികൾ ഇളകിമാറിയ നിലയിലാണ്. രണ്ട് വർഷം മുമ്പ് 7.8 കോടി രൂപ മുടക്കി നിർമിച്ച പാലമാണ് അപകടത്തിലായിരിക്കുന്നത്. നിർമാണത്തിലെ അപാകതയാണ് പാലം അപകടത്തിലാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
Read More