കോന്നിയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

മെഡിക്കല്‍ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാന്‍ പോകുന്നത് കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോന്നിയില്‍ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തില്‍ നെടുംപാറയില്‍ ഗവ.മെഡിക്കല്‍ കോളേജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മ്മിക്കുന്നത്. ചീഫ് ഗവ.അനലിസ്റ്റായിരിക്കും ലാബിന്റെ മേലധികാരി. 3.8 കോടി രൂപ മുടക്കി മൂന്നു നിലയിലായി നിര്‍മ്മിക്കുന്ന 16000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം 2019 നവംബറിലാണ് ആരംഭിച്ചത്. 60000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. താഴെ നിലയില്‍…

Read More