പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്‍സഷന്‍ കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15 വരെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം അനുവദിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അനു എസ്. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനി ച്ചു. ഈ അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് വിതരണം അല്‍പം കൂടി താമസിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാനപ്പെട്ട സ്റ്റേഷനുകളില്‍ കണ്‍സഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പി ക്കും. പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ യൂണിഫോമിന്റെയോ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. ഗവണ്‍ മെന്റ്/ എയ്ഡഡ് മേഖലയില്‍പ്പെട്ട അര്‍ഹതയുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. മറ്റ് അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ സ്ഥാപന മേധാവി…
Read More