വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം:ബാലാവകാശ കമ്മീഷന് പരാതി

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂള്‍ അധികാരികള്‍ നല്‍കിയ യൂണിഫോം ധരിച്ചാല്‍ മാറിടം വ്യക്തമാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൌഷാദ് തെക്കയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കി .സക്കറിയ പൊന്‍കുന്നം എന്ന ഫോട്ടോഗ്രാഫര്‍ ആണ് ആദ്യം സോഷ്യല്‍ മീഡിയായിലൂടെ വിഷയം ജനങ്ങളുടെ ഇടയില്‍ കൊണ്ടു വന്നത് .ഈ വിഷയം ഏറെ ചര്‍ച്ച യാവുകയും ഇന്റര്‍നെറ്റ്‌ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തയാക്കുകയും ചെയ്തു .ഇതോടെ എം എസ് എഫ് വിഷയത്തില്‍ ഇടപെടുകയും ഇത്തരം യൂണിഫോം പിന്‍വലിക്കണം എന്ന് സ്കൂള്‍ അധികാരികളോട് ആവശ്യ പെട്ടു. വിദ്യാര്‍ത്ഥിനികള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപ ഈടാക്കിയാണ് അശ്ലീല യൂണിഫോം നല്‍കിയത് എന്ന് പറയപ്പെടുന്നു .ഒരു രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയാണ് യൂണിഫോം ഒന്നിച്ചു തയ്ച്ചു നല്‍കിയത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .സ്കൂള്‍…

Read More

വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം പിന്‍വലിക്കുക

  കോട്ടയത്തെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യൂണിഫോം ഇതാണ് എന്ന് പ്രമുഖ ഫോട്ടോഗ്രാഫര്‍ സകരിയ പൊന്‍കുന്നം തന്‍റെ ഫേസ് ബുക്ക്‌ പേജില്‍ ചൂണ്ടി കാണിക്കുന്നു .അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക്‌ സ്കൂളി ന് എതിരെയാണ് ആരോപണം ഉയര്‍ന്നത് .വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യെക്തമാക്കുന്ന തരത്തില്‍ സ്കൂളില്‍ നിന്നും നല്‍കിയ യൂണിഫോമിനോട് ചേര്‍ന്ന ജാകെറ്റ് ആണ് വില്ലന്‍ ആയത്.ഇത്തരം സ്കൂള്‍ ഡ്രസ്സ്‌ ഉടന്‍ പിന്‍ വലിക്കണം എന്ന് എം .എസ് .എഫ് ആവശ്യപെട്ടു .സ്കൂള്‍ ഡ്രസ്സില്‍ അശ്ലീലം ഇല്ലെങ്കിലും ഈ വസ്ത്രത്തിന് മുകളില്‍ ജാക്കറ്റ് ഇട്ടാല്‍ പെണ്‍കുട്ടികളുടെ മാറിടം വ്യക്തമാകും . സ്കൂൾ യൂണിഫോമുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും ആരോപണം ശരിയാണെങ്കിൽ യൂണിഫോം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു കൊണ്ട് എം എസ് എഫ് ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് അൽഫാജ് ഖാൻ…

Read More