കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

 പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായാല്‍ അറിയിക്കണം   konnivartha.com: ആലപ്പുഴ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.കാക്കകളിലും മറ്റ് പറവകളിലും വളർത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കണം .വനപ്രദേശങ്ങൾക്കു സമീപമുള്ള പ്രദേശങ്ങളിൽ പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കണം

Read More

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി : 21 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 19-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി 21-05-2024 :പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 19-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 20-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം 21-05-2024: തിരുവനന്തപുരം, കൊല്ലം, എറണാകുളം…

Read More

പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു   Light thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in the Pathanamthitta, Alappuzha, Kottayam and Ernakulam districts of Kerala.

Read More

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

കള്ളനോട്ട് കേസിൽ കൃഷി ഓഫീസര്‍ അറസ്റ്റിൽ

  konnivartha.com : കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസര്‍ എം ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ‍്‍വെന്‍റ് സ്ക്വയറിലെ ഫെഡറല് ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് മാനേജര്‍ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്.   അന്വേഷണത്തില്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില് റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.   കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ആലപ്പുഴ മാരാരിക്കുളത്തെ കൃഷി ഓഫിസറായിരുന്നു എം ജിഷമോൾ. അവിടെ വച്ചും ചില…

Read More

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Read More

പ്രധാന ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി അര്‍ത്തുങ്കല്‍

  ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പാതിരമണലില്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ അവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. പത്ത് ലക്ഷം രൂപ ചെലവിലാണ് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടവഞ്ചി, പെടല്‍ ബോട്ട്, കയാക്കിങ്, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എം.പി. ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വീതവും ഇതിനായി അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Read More

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 )

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു (30-10-2022 ) രാജ്യത്ത് തുലാവർഷം ആരംഭിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലും മഴ വ്യാപിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ് ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ നിന്ന് ആരംഭിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച്ച 7 ജില്ലകളിലും ബുധനാഴ്ച്ച 8 ജില്ലകളിലും യല്ലോ മുന്നറിയിപ്പ് നൽകി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  

Read More

രാജപ്രമുഖൻ ട്രോഫി ചമ്പക്കുളം ചുണ്ടന്

  konnivartha.com : ചമ്പക്കുളം മൂലം വള്ളംകളിയില്‍ കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചൂണ്ടന് കീരിടം.  ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരച്ച ജലോത്സവത്തിലാണ്  ചമ്പക്കുളം മുണ്ടക്കല്‍ എം.സി കുഞ്ചപ്പന്‍ നയിച്ച ചമ്പക്കുളം ചുണ്ടന്‍ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. മൂന്നു വള്ളങ്ങള്‍ വീതം മത്സരിച്ച മൂന്നു ഹീറ്റ്‌സുകളിലെ ഒന്നാം സ്ഥാനക്കാരാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ  ട്രോഫി സമ്മാനിച്ചു. ജില്ലാ കളക്ടർ ഡോ.രേണു രാജ്, ജില്ലാ പോലിസ് മേധാവി ജി. ജയദേവ്, മൂലം ജലോത്സവ സമിതി ചെയർമാനായ സബ് കളക്ടർ സൂരജ് ഷാജി, ജനറൽ കൺവീനറായ കുട്ടനാട് തഹസിൽദാർ എസ്. അൻവർ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് എം.പി വള്ളംകളി ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എം.എല്‍.എ.…

Read More

പ്ലസ് വൺ പ്രവേശനം 11 മുതൽ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല

  ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽത്തന്നെ മൂന്ന് അലോട്ട്‌മെന്റുകൾ നടത്താനും ആവശ്യമായ ജില്ലകളിൽ സീറ്റുവർധന അനുവദിക്കാനും തീരുമാനിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർസ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റുവർധന അനുവദിച്ചു.ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി വർധന അനുവദിക്കാനും തീരുമാനിച്ചു.കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റുവർധന അനുവദിക്കും

Read More