ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മാജിക് ഷോ

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അടിമാലി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി മാജിക് ഷോ സംഘടിപ്പിച്ചു. മജീഷ്യൻ ആർ. സി ബോസ് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ശോഭ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, സി.ബി.സി ഉദ്യോഗസ്ഥ ഹനീഫ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 26 വരെ അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിച്ചിട്ടുള്ള ഗവൺമെൻ്റ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് മാജിക് സംഘടിപ്പിച്ചത്.

Read More

നീലക്കുറിഞ്ഞി പഠനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി

  konnivartha.com: വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവും അനുഭവങ്ങളും പകര്‍ന്നു നല്‍കിയ ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് സമാപനം. ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ത്രിദിന ക്യാമ്പില്‍ 14 ജില്ലകളില്‍ നിന്നുള്ള 59 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ അടിമാലി, മൂന്നാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനോത്സവം സംഘടിപ്പിച്ചത്. പ്രകൃതി സൗഹൃദ ചിത്ര രചന, ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം സംബന്ധിച്ച് പരിസ്ഥിതി ഗവേഷകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ സെക്ഷനുകള്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ലച്ച്മി എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ഫീല്‍ഡ് സന്ദര്‍ശനം, ഗ്രൂപ്പ് ചര്‍ച്ചകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പഠനോത്സവം മികവുറ്റതാക്കി. പഠനോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഗ്രീന്‍ അംബാസിഡര്‍മാരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഹരിതകേരളം മിഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പിന്റെ സമാപന ദിവസം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ജോമി അഗസ്റ്റിന്‍ വിദ്യാര്‍ഥികള്‍ക്കായി…

Read More

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം

  konnivartha.com: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം. നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സി.ഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ പഠനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രത്യേകം സ്ഥാപിച്ച ബോർഡുകളിൽ മരങ്ങൾ, പക്ഷികൾ, പൂക്കൾ, നദികൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ വിവിധ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും വിദ്യാർഥികൾ തന്നെ പഠനോത്സവം ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി. മിഷന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായ 60 ഓളം കുട്ടികളാണ് മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമാകുന്നത്. ലോക ജൈവവൈവിധ്യ…

Read More