ചൈന അതിർത്തിയിൽ സുഖോയ്-30 വിമാനം തകർന്നു വ്യോമസേനാ പൈലറ്റ് അച്ചുദേവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് അച്ചുദേവിന്റെ മാതാപിതാക്കൾ. മൃതദേഹാവശിഷ്ടങ്ങള്‍ എന്ന പേരില്‍ വ്യോമസേന എത്തിച്ച വിമാനത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ല. ഇക്കാര്യം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച പരാതിയിൽ പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ എന്ന പേരില്‍ വ്യോമസേന എത്തിച്ച വിമാനത്തിൽ മൃതദേഹം ഉണ്ടായിരുന്നില്ല. കൈമാറിയത് മകന്റെ പഴ്സ മാത്രമായിരുന്നു. മൃതദേഹം കിട്ടും വരെ മകൻ മരിച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്നും അച്ഛൻ വി.പി. സഹദേവൻ. അച്ചുദേവിന്റെ മൃതദേഹമെന്ന വീട്ടിലേക്കയച്ചത് പ്രതീകാത്മകമായി കാലി ശവപ്പെട്ടിയായിരുന്നു. വിമാനത്തിലെ രണ്ടു വൈമാനികരുടെയും ശരീരഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം.
Read More