എബ്രഹാം ജോസഫിനെ അടൂർ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി

  ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്‍റെ കാല് പിടിച്ച് പറഞ്ഞിട്ടും എബ്രഹാം ജോസഫ് ഇരയായത് ക്രൂര മർദ്ദനത്തിന്; എബ്രഹാം ജോസഫിനെ അടൂർ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി തിരുവല്ല: മദ്യപിച്ചെത്തിയ മകന്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ എന്ന് വിളിക്കുന്ന ഏബ്രാഹം ജോസഫ് (57) നെയാണ് അടൂർ മഹാത്മാ ജന സേവാ കേന്ദ്രത്തിലാക്കിയത്. കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതി കൂടിയാണ് അനിൽ. ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി പിതാവായ ഏബ്രഹാമിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പരിസര വാസികളിൽ ചിലർ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏബ്രഹാമിനെ മഹാത്മ ജനസേവന കേന്ദ്രത്തിലേക്ക്…

Read More