കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകള്‍ നടത്തേണ്ടത്. ഇതിനു പുറമെ, കൃത്യമായി ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക, കൂട്ടം ചേരല്‍ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികളും പിന്തുടരണം. സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചു കൊണ്ട് ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കിയാകണം സ്വാതന്ത്ര്യ ദിനാചരണ നടത്തുവാന്‍. ദിനാചരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായും ദിനാചരണ പരിപാടികള്‍ വലിയതോതില്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി വെബ് -കാസ്റ്റ് നടത്താം. ജിലാതലത്തില്‍ :- ജില്ലാതലത്തില്‍ രാവിലെ 9 മണിക്ക് ശേഷം മന്ത്രിയുടെയോ, കമ്മീഷണറുടെയോ, ജില്ലാ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തില്‍…
Read More