പ്രഥമ മിത്രാസ് മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു

ന്യൂജേഴ്‌സി: നിറവര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അസുലഭ പുരസ്കാര രാവില്‍ പ്രഥമ മിത്രാസ് 2017 മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയര്‍ യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ വെച്ച് ഓഗസ്റ്റ് 12നു നടന്ന മിത്രാസ് ഫെസ്റ്റിവലില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മിത്രാസ് 2017 മൂവി അവാര്‍ഡ് ജേതാക്കള്‍ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി നോര്‍ത്ത് അമേരിക്കയില്‍ നിര്‍മിച്ച ഇരുപത്തിയഞ്ചോളം സിനിമകളില്‍ ഓരോ വിഭാഗങ്ങളിലായി തെരെഞ്ഞെടുക്കപ്പെട്ട മൂന്നു നോമിനികളില്‍ നിന്നും വിജയിയെ പുരസ്കാര വേദിയില്‍ വെച്ച് തന്നെ തത്സമയം പ്രഖ്യാപിക്കുകയായിരുന്നു .സുപ്രസിദ്ധ സിനിമാ താരം മാന്യ നായിഡു, പ്രശസ്ത സംവിധായകന്‍ ജയന്‍ മുളങ്ങാട്, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ അജയന്‍ വേണുഗോപാല്‍ , സംവിധായകനും നിര്‍മാതാവുമായ ടോം ജോര്‍ജ്, ഗായകനും സംഗീത സംവിധായകനുമായ മിഥുന്‍ ജയരാജ് എന്നിവരടങ്ങിയ പ്രേത്യേക ജൂറി പാനലാണ് സിനിമകള്‍ കണ്ടു അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് മികച്ച സിനിമയായി “നടന്‍’ തെരഞ്ഞെടുക്കപ്പെട്ടു…

Read More