കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലമായി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടത്തിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണ വൈദ്യുതീകണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഗ്രാമജ്യോതി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വെട്ടം എന്ന പേരില്‍ ഇപ്പോള്‍ സമ്പൂര്‍ണ വെദ്യുതീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. എന്റെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമംഎന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന നടപടിക്രമങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ കഴിഞ്ഞകാലങ്ങളില്‍ തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്ന ഇനത്തില്‍ മാസം 6 ലക്ഷം രൂപ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഇലക്ട്രിസിറ്റി ഓഫീസില്‍ അടച്ചു വന്നിരുന്നത്. മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതിയുടെ ഉപയോഗത്തിനനുസരിച്ച് വൈദ്യുതി ചാര്‍ജ്ജ് നല്കുന്ന പ്രവര്‍ത്തനത്തിന് 2016-17 ല്‍ തന്നെ തുടക്കം കുറിച്ചതിന്റെ ഫലമായി അത്…
Read More