അഴിമതി ചിന്നം വിളിയ്ക്കുന്ന കോന്നി ഇക്കോ ടൂറിസം

പരമ്പര :1 അഴിമതി ചിന്നം വിളിയ്ക്കുന്ന കോന്നി ഇക്കോ ടൂറിസം …………………. ഭയങ്കരമാടോ ഭയങ്കരം ………………………………. കോന്നിയുടെ വികസന ക്കുതിപ്പിന് തുഴ എറിഞ്ഞ അഡ്വ :അടൂര്‍ പ്രകാശിന്‍റെ തട്ടകത്തില്‍ ഇപ്പോള്‍ വികസനം എന്ന് ഒന്ന് ഉണ്ടോ .അടൂര്‍ പ്രകാശ്‌ മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചതും തുടക്കം കുറിച്ചതുമായ ഒരു പിടി നിര്‍മ്മാണ പ്രവര്‍ത്തികള്‍ കോന്നിയുടെ മണ്ണില്‍ നിന്നും വിണ്ണിലേക്ക് ഉയര്‍ന്നില്ല .വികസന നായകന്‍ തന്നെയായിരുന്നു അടൂര്‍ പ്രകാശ്‌ ,ഭരണം മാറി മറിഞ്ഞപ്പോള്‍ കോന്നിക്കാര്‍ക്ക് ആണ് ഇരുട്ടടി സമ്മാനിച്ചത്‌ .ഗജ രാജന്‍റെ തലയെടുപ്പ് ഉണ്ടായിരുന്ന അടൂര്‍ പ്രകാശിന്‍റെ വികസനങ്ങളുടെ കടയ്ക്കല്‍ തന്നെ അരിവാള്‍ കൊണ്ട് വീശി . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മ്യൂസിയത്തി​ന്‍റെ മേൽക്കൂര വീണ്ടും ചോരുന്നു ലക്ഷങ്ങളുടെ തുക ചിലവഴിച്ചു നിര്‍മ്മിച്ച മ്യൂസിയം ചോര്‍ച്ച കണ്ടതോട്‌ നിര്‍മ്മാണം നിര്‍ത്തി .കരാര്‍ എടുത്ത ആള്‍ മരിച്ചതോടെ നിര്‍മ്മാണം പൂര്‍ണ്ണമായും മുടങ്ങി…

Read More