ശബരിമല തീര്‍ഥാടനമെന്നത് കേരളത്തിന്റെ യശസിനെ ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നതിന് സങ്കുചിതമായ ചിന്തകള്‍ മാറ്റി വച്ച് വിശാലമായ രീതിയില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡാനന്തരമുള്ള തീര്‍ഥാടനമായത് കൊണ്ട് തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലെ വര്‍ധന കണക്ക് കൂട്ടി തീര്‍ഥാടനത്തിനായി മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ വകുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ഓരോ ദിവസവും ദര്‍ശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ദീര്‍ഘനേരത്തെ ക്യു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിന് വേണ്ട ബദല്‍ സംവിധാനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി കുട്ടികള്‍, വയസായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യു ഒരുക്കും. പ്രത്യേക ക്യു…
Read Moreടാഗ്: ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനം: മന്ത്രി കെ. രാധാകൃഷ്ണന്
ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനം: മന്ത്രി കെ. രാധാകൃഷ്ണന്
konnivartha.com : ശബരിമല തീര്‍ഥാടനം കേരളത്തിന്റെ അഭിമാനമാണെന്നും തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും തങ്ങളുടെ ന്യൂനതകള്‍ കണ്ടെത്തി സ്വയം പരിഹരിക്കുന്ന സ്ഥിതിയുണ്ടാവണം. ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴല്ല വകുപ്പുകള്‍ ന്യൂനതകണ്ടെത്തേണ്ടത്. ഓരോ വകുപ്പുകളും സ്വയം ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കണം. വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കും. ഭക്തന്മാര്ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വകുപ്പുതല കോ-ഓര്‍ഡിനേഷനായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും. എല്ലാ വകുപ്പുകളും അവരുടെ ജോലികള്‍ കൃത്യമായി ചെയ്യണം. ഏറ്റവും മികച്ച രീതിയില്‍ തീര്‍ത്ഥാടനം നടത്തുകയാണ് ലക്ഷ്യം. പോലീസ്,…
Read More