ഒപ്പം കാമ്പയിനിലൂടെ കോവിഡ് ബോധവത്ക്കരണം കൂടുതല്‍ മികച്ചതാക്കാം: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കോവിഡ് 19 രോഗബാധ തുടക്കത്തില്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ആരോഗ്യ-സാമൂഹ്യ നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോവിഡ് 19 പ്രതിരോധ ബോധവത്കരണ കാമ്പയിനായ ‘ഒപ്പം’ പരിപാടിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പ്രത്യേക ലക്ഷ്യത്തോടെ ജനങ്ങളില്‍ ആകെ ബോധവത്കരണം നടത്തുന്നതു വലിയ കാര്യമാണ്. അതാണ് ഒപ്പം ക്യാമ്പയിനിലൂടെ സാധ്യമാകുന്നത്. തൊണ്ടയില്‍ ബുധിമുട്ടുണ്ടാകുക, പനി വരിക എന്നതു മാത്രമല്ല കോവിഡ് ലക്ഷണങ്ങള്‍. ശ്വാസതടസം അനുഭവപെടുന്നുണ്ടോ എന്ന് പരിശോധിക്കുക. ശ്വാസതടസം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാന്‍ നിസാരമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കണം. ആരോഗ്യ വകുപ്പ് ഇതിനായുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളില്‍…
Read More