വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ തടി ഡിപ്പോയില്‍ പോത്തുകളെ മേയാന്‍ വിടുന്നത് തടയണമെന്ന് സംയുക്ത ട്രേഡ് യുണിയന്‍ നേതൃ യോഗം ആവശ്യപ്പെട്ടു. 35 ഏക്കര്‍ വിസ്തൃതിയുള്ള ഡിപ്പോയില്‍ നാല്‍പതില്‍ ഏറെ പോത്തുകളെയാണ് സ്വകാര്യ വ്യക്തി വളര്‍ത്തുന്നത്.പകല്‍ സമയം തടികളില്‍ കെട്ടിയിടുന്ന അവയെ രാത്രി അഴിച്ചു വിടും.പൊത്തിന്‍ കൂട്ടത്തിന്‍റെ ചാണകവും മുത്രവും കെട്ടി കിടക്കുന്നതിനാല്‍ തടികള്‍ അട്ടിവൈക്കുക,ലോട്ട് നമ്പര്‍ കൊത്തുക,അളവെടുക്കുക,ലോഡു ചെയ്യുക എന്നീ പ്രവ്രത്തികളെല്ലാം ബുദ്ധിമുട്ടിലാണെന്ന് നേതാക്കള്‍ പറഞ്ഞു.അരീക്കകാവ് ലോട്ടറി കോളനിയിലേക്ക് പോകാനുള്ള ഏക വഴി തടി ഡിപ്പോയില്‍ കൂടിയാണ്.ഈ കോളനിയില്‍ അഞ്ഞുറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. യാത്രക്കാരായ സ്കൂള്‍ കുട്ടികളെയും സ്ത്രീകളെയും കയര്‍ പൊട്ടിച്ചു പോത്തുകള്‍ ഓടിച്ച സംഭവങ്ങള്‍ പല തവണ ഉണ്ടായി.രാത്രി സൌര്യ വിഹാരം നടത്തുന്ന പോത്തിന്‍ കൂട്ടം സമീപ വാസികളുടെ കൃഷി വകകള്‍ നശിപ്പിക്കുന്നത് പതിവാണ്. വെളുപ്പിന് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍…
Read More