അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025 മൈസൂരുവിൽ നടന്നു

അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025 മൈസൂരുവിൽ നടന്നു asmita khelo india womens cycling city league 2025 held in mysuru konnivartha.com: മൈസൂരു ചാമുണ്ടി താഴ്‌വരയിൽ നടന്ന ‘അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025’ ന്റെ മൈസൂരു പതിപ്പിൽ 73 സ്ത്രീകൾ പങ്കെടുത്തു.18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ, അമച്വർ സ്ത്രീകൾ, എലൈറ്റ് സ്ത്രീകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. മത്സര സൈക്ലിംഗിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഖേലോ ഇന്ത്യ വനിതാ സിറ്റി ലീഗിനെ കർണാടക സ്റ്റേറ്റ് സൈക്ലിംഗ് അസോസിയേഷൻ മൈസൂരു ജില്ലാ അമച്വർ സൈക്ലിംഗ് അസോസിയേഷന് (എംഡിഎസിഎ) നിയോഗിച്ചതായി എംഡിഎസിഎ പ്രസ്താവനയിൽ പറഞ്ഞു. എംഡിഎസിഎ സംഘടിപ്പിച്ച പരിപാടിക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും യുവജനകാര്യ കായിക…

Read More

സോനയ്ക്ക് മന്ത്രിയുടെ ആദരവ്

  അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ. ആര്‍. കേളു തിരുവനന്തപുരത്ത്‌ ആദരിച്ചു. ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സോനയ്ക്ക് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് എം ആര്‍ എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സോന. സ്‌പോര്‍ട്‌സ് എം ആര്‍ എസില്‍ നിന്ന് ഇന്ത്യന്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ കുട്ടിയുമാണ്. അഞ്ചാം ക്ലാസ് മുതല്‍ വെള്ളായണിയില്‍ പഠിക്കുന്ന ഈ മിടുക്കി പത്തനംതിട്ട കുളനട പാണില്‍ മലയുടെ വടക്കേതില്‍ സോമന്‍ -വിനീത ദമ്പതികളുടെ മകളാണ്. സൈനു സഹോദരനാണ്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മ്മലശ്രീ, അഡിഷണല്‍ ഡയറക്ടര്‍ വി. സജീവ്, ഫുട്‌ബോള്‍ കോച്ച് ജൂഡ് ആന്റണി, സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്. സജു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു

  konnivartha.com /കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.   നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ വൈസ് പ്രസിഡന്റ് മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ 10% കിഴിവ് ലഭിക്കും. കൂടാതെ ആദ്യം…

Read More

കോളേജ് സ്‌പോർട്‌സ് ലീഗിന് ജൂലൈ 18ന് തുടക്കമാകും:ഇന്ത്യയിലെ ആദ്യത്തെ കോളേജ് സ്‌പോർട്‌സ് ലീഗ്

  ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോളേജ് സ്‌പോർട്‌സ് ലീഗിന്റെ ആദ്യ സീസൺ ജൂലൈ 18ന് ആരംഭിക്കും. സംസ്ഥാനത്തെ കോളജുകളെ കേന്ദ്രീകരിച്ച് രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗെന്ന (CSL-K) പ്രത്യേകതയും ഇതിനുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോർട്‌സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്ഘാടന സീസണിൽ ഫുട്‌ബോൾ, വോളിബോൾ എന്നീ കായിക ഇനങ്ങളിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോൾ, കബഡി തുടങ്ങിയ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ജൂലൈ 17 മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കുന്ന ഫുട്‌ബോൾ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾ ഫുട്‌ബോൾ ലീഗിൽ…

Read More

Chelsea beat PSG 3-0 to win 2025 Club World Cup

  konnivartha.com: FIFA Club World Cup 2025, Chelsea vs Paris Saint-Germain Highlights: Chelsea put up a performance for the ages and thrashed European Champions PSG 3-0 to seal the inaugural Club World Cup title in its revamped format. Cole Palmer scored a brace while Joao Pedro added a third goal. All three goals came in the first half. Robert Sanchez made some big saves for the Blues.

Read More

ഫിഫ ക്ലബ് വേൾഡ് കപ്പ്: 3 ഗോളുകൾക്ക് ചെൽസി

  32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തോല്‍പ്പിച്ചത് . ചെൽസിയുടെ കോൾ പാൽമർ ‍ഇരട്ടഗോൾ നേടി.

Read More

ഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി

  2025 – ഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി.വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്.ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.

Read More

ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു

  ബിനോയി സെബാസ്റ്റ്യന്‍ konnivartha.com: ഡാലസ്∙ 35–ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിലായിരുന്നു ഡാലസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം. ഇർവിങ് ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ…

Read More

ക്ലബ്ബ് ലോകകപ്പ്: റയലിനെ തകർത്തെറിഞ്ഞ് പിഎസ്ജി ഫൈനലിൽ

  റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു.സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്‌(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.

Read More

ചമ്പക്കുളം വള്ളംകളി:ചെറുതന ചുണ്ടൻ ജേതാക്കളായി

  konnivartha.com: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ചെറുതന ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫി കിരീടം നേടിയ അഴകിന്‍റെ രാജകുമാരന്‍ ചെറുതന ചുണ്ടനെ നയിച്ചത് (PBC)പള്ളാതുരുത്തി ബോട്ട് ക്ലബാണ്. പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ്ബിൻ്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്മെൻ്റ് സെൻ്റർ…

Read More