സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില് ഉള്ളവരിലും ദേവസ്വം തൊഴിലാളികള്ക്കിടയിലും ആരോഗ്യ കാര്ഡ് ഇല്ലാത്തവര്ക്കായി ഉടന് മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കാന് തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വെച്ച് മെഡിക്കല് ക്യാമ്പ് നടത്തുകയെന്ന് യോഗത്തില് പങ്കെടുത്ത ശബരിമല എ.ഡി. എം വിഷ്ണുരാജ് പി വ്യക്തമാക്കി. ക്യാമ്പിന്റെ തീയ്യതി ഉടന് തീരുമാനിക്കും. രക്ത സാമ്പിള് എടുത്ത് മുഖ്യമായും ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പരിശോധിച്ചാണ് ആരോഗ്യ കാര്ഡുകള് വിതരണം ചെയ്യുക. ഇത്തവണ മണ്ഡലകാലം തുടങ്ങിയശേഷം സന്നിധാനത്തും പാതയിലുമായി എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. ഇത് മുന് വര്ഷങ്ങളേക്കാള് കുറവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര് പറഞ്ഞു. അവശ നിലയിലായ പല അയ്യപ്പ ഭക്തര്ക്കും ഗോള്ഡണ് അവറില് തന്നെ ശുശ്രൂഷ നല്കാന് എമര്ജന്സി മെഡിക്കല് സെന്ററുകള് (ഇ.എം.സി) വഴി…
Read Moreവിഭാഗം: SABARIMALA SPECIAL DIARY
ശബരിമല വാര്ത്തകള് /വിശേഷങ്ങള് (01/12/2022)
ആത്മനിര്വൃതിയുടെ പന്ത്രണ്ടാം വര്ഷം: പുണ്യം പൂങ്കാവനം ഭക്തജന ലക്ഷങ്ങളിലേക്ക് ഭക്ത ലക്ഷങ്ങള് ദര്ശനപുണ്യം തേടി എത്തുന്ന അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന മഹത് പദ്ധതി ‘പുണ്യം പൂങ്കാവനം’ വിജയകരമായി പന്ത്രണ്ടാം വര്ഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയില് പ്രവര്ത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സര്ക്കാര് വകുപ്പുകള് കൈകാര്ത്തതോടെ അയ്യന്റെ തിരുസന്നിധി അക്ഷരാര്ത്ഥത്തില് പുണ്യഭൂമിയായി മാറുകയാണ്. എല്ലാദിവസവും ഒരു മണിക്കൂര് ശുചീകരണ യജ്ഞവും തുടര്ന്ന് ബോധവല്ക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള് തന്നെ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന ബോധവല്ക്കരണം എല്ലാ സ്വാമിമാര്ക്കും നല്കുന്നുണ്ട്. പുണ്യം പൂങ്കാവനം പദ്ധതിയില് ഇക്കൊല്ലം വോളണ്ടിയര് രജിസ്ട്രേഷന് സംവിധാനവും ഏര്പ്പെടുത്തി. ഇതിലൂടെ സേവന സന്നദ്ധ അറിയിക്കുന്നവര്ക്ക് അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതിയില് പങ്കാളിയാകാം. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കല്, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി…
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള്
ശബരിമല തീര്ഥാടനം : സ്റ്റീല് പാത്രങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില് വില്ക്കുന്ന സ്റ്റീല്, അലുമിനിയം, പിച്ചള പാത്രങ്ങളുടെ വില പുനര് നിശ്ചയിച്ച് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് ഉത്തരവായി. സ്റ്റീല് പാത്രങ്ങളുടെ സന്നിധാനത്തെ വില തൂക്കം, അടിസ്ഥാന വില/കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്: 1 ഗ്രാം -50 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും. 51 ഗ്രാം-100 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും. 101 ഗ്രാം-150 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും. 151 ഗ്രാം-200 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും. സ്റ്റീല് പാത്രങ്ങളുടെ പമ്പയിലെ വില തൂക്കം, അടിസ്ഥാന വില/ കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന…
Read Moreശബരിമല അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റും: മന്ത്രി വീണാ ജോർജ്
ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4×4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീർത്ഥാടകർക്ക് ഈ സേവനങ്ങൾ ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ബൈക്ക് ഫീഡർ ആംബുലൻസ് ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡർ ആംബുലൻസ് ആണ് ഇതിൽ പ്രധാനം. മറ്റ് ആംബുലൻസുകൾക്ക് കടന്നു ചെല്ലാൻ പ്രയാസമുള്ള ഇടുങ്ങിയ വഴികളിലും തിരക്കുള്ള പ്രദേശങ്ങളിലും എത്തി രോഗികൾക്ക് പരിചരണം നൽകി…
Read Moreശബരിമല അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റും
ശബരിമല അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റും: മന്ത്രി വീണാ ജോര്ജ് ശബരിമല തീര്ത്ഥാടകര്ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന് റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റ് ഉടന് എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇടുങ്ങിയ പാതകളില് സഞ്ചരിക്കാന് കഴിയുന്ന ബൈക്ക് ഫീഡര് ആംബുലന്സ്, ദുര്ഘട പാതകളിലൂടെ സഞ്ചരിക്കാന് കഴിയുന്ന 4ഃ4 റെസ്ക്യു വാന്, ഐസിയു ആംബുലന്സ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലന്സ് പദ്ധതിക്ക് കീഴിലാണ് റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റ് പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചിരിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജന് ഉള്പ്പടെയുള്ള സംവിധാനം ലഭ്യമാണ്. ശബരിമല തീര്ത്ഥാടകര്ക്ക് ഈ സേവനങ്ങള് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ബൈക്ക് ഫീഡര് ആംബുലന്സ് ഒരു രോഗിയെ കിടത്തികൊണ്ട് പോകാന് കഴിയുന്ന തരത്തില് സജ്ജമാക്കിയ സൈഡ് കാറോടുകൂടിയ ബൈക്ക് ഫീഡര് ആംബുലന്സ് ആണ് ഇതില് പ്രധാനം. മറ്റ്…
Read Moreശബരിമല ഇടത്താവളം ഒരുങ്ങി
കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില് ശബരിമല തീര്ഥാടകര്ക്കായി ഇടത്താവളം സി കേശവന് സ്ക്വയറിന് സമീപമുള്ള ആലിന് ചുവട്ടില് ക്രമീകരിച്ചു. ഇടത്താവളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിജി വര്ഗീസ് ജോണ് നിര്വഹിച്ചു. ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വളരെ വിസ്താരമായ ഇടത്താവളം ക്രമീകരിച്ചിരിക്കുന്നത്. ഇടത്താവളത്തില് മുഴുവന് സമയവും നിലവിളക്ക് കത്തിക്കും. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് പാതയിലെ എല്ലാ തെരുവ് വിളക്കുകളും കൃത്യമായ രീതിയില് പരിപാലിക്കുന്നതിനും പാതയില് ആവശ്യമുള്ളിടത്ത് പുതിയ മിനി മാസ്റ്റ് ലൈറ്റ് ക്രമീകരിക്കുന്നതിനും പാതയുടെ ശുചീകരണം നടത്തുന്നതിനും പി എച്ച് സി, ആയുര്വേദ, മെഡിക്കല് സഹായങ്ങള് ലഭിക്കുന്നതിനുമുള്ള ക്രമീകരണവും ചെയ്തിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തില് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരസമിതി അധ്യക്ഷരായ സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്, വാര്ഡ് അംഗങ്ങളായ ടി.ടി വാസു, ബിജോ പി. മാത്യു, ബിജിലി പി. ഈശോ, സോണി…
Read Moreലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു: അഡ്വ. കെ.യു. ജനീഷ്കുമാര് എംഎല്എ
ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന് അഡ്വ. കെ.യു. ജനീഷ്കുമാര് എംഎല്എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് സംസ്ഥാന തലത്തില് സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന് നിലയ്ക്കലില് സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവല്ക്കരണ പവിലിയനും ലഹരിക്കെതിരെ ഒരു ഗോള് ഫുട്ബോള് ഷൂട്ടൗട്ടും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങളില് ഉണ്ടായിരുന്ന സമാധാന അന്തരീക്ഷം വര്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം നഷ്ടപ്പെടുകയാണ്. ഇത് വീണ്ടെടുക്കുവാന് സമൂഹത്തില് ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്ക്കരണം ആവശ്യമാണന്ന് എംഎല്എ പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില് ഉണ്ടാകുന്ന പ്രശ്നങ്ങളും സ്കൂള് കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഉള്ക്കൊള്ളിച്ച് ചിത്രീകരിച്ച പവിലിയനാണ് എക്സൈസ് വിമുക്തിമിഷന് മുത്തൂറ്റ് ഫിനാന്സുമായി ചേര്ന്ന് നിലയ്ക്കല് വെര്ച്യു ക്യൂ…
Read Moreശബരിമല വാര്ത്തകള് /വിശേഷങ്ങള് /അറിയിപ്പുകള് ( 29/11/2022)
ശബരിമല വിശേഷങ്ങള് (30.11 2022) പുലര്ച്ചെ 2.30 ന് പള്ളി ഉണര്ത്തല് 3 ന്…. തിരുനട തുറക്കല്.. നിര്മ്മാല്യം 3.05 ന് ….അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതല് 7 മണി വരെയും 8 മണി മുതല് 11 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 11.30. ന് ..25 കലശാഭിഷേകം 12 മണിക്ക് കളഭാഭിഷേകം 12.30ന് ……ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കല് വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന്… ദീപാരാധന 7 മുതല് പുഷ്പാഭിഷേകം 9.30 മണിക്ക് …അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീര്ത്തനം പാടി 11 മണിക്ക് ശ്രീകോവില് നട അടയ്ക്കും. ഉടുത്ത വസ്ത്രം പമ്പയില് ഒഴുക്കുന്നത് അനാചാരം: തന്ത്രി ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള് ഭക്തര് പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല…
Read Moreശബരിമല വാര്ത്തകള് / വിശേഷങ്ങള് (28/11/2022)
പവിത്രം ശബരിമല യജ്ഞത്തില് പങ്കാളിയായി ദേവസ്വം ബോര്ഡ് പ്രസിഡന്റ് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില് ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് പങ്കാളിയായി പ്രവര്ത്തനങ്ങള് വിലയിരുത്തി. ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്കരണത്തിനും പരിഹാരമാവാന് വൃശ്ചികം ഒന്നിന് (നവംബര് 17) തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആരംഭിച്ച പുതിയ പദ്ധതിയാണ് പവിത്രം ശബരിമല. ഇതിനായി വിശുദ്ധി സേന എന്ന പേരില് ശുചിത്വ തൊഴിലാളികള് സമയാസമയങ്ങളില് മാലിന്യം ശേഖരിക്കാന് സ്ഥാപിച്ച ഗാര്ബേജ് ബിന്നുകളില് നിന്നും മാലിന്യം ട്രാക്ടറുകളില് നീക്കം ചെയ്യും. ദേവസ്വം ജീവനക്കാര്, മറ്റ് വകുപ്പ് ജീവനക്കാര്, അയ്യപ്പ സേവാ സംഘം പ്രവര്ത്തകര് എന്നിവരും പ്രവര്ത്തനങ്ങളില് പങ്കാളികളാവും. മാലിന്യങ്ങള് തരം തിരിച്ച് ഇന്സിനേറ്ററുകളില് എല്ലാ ദിവസവും സംസ്കരിക്കും. ശബരിമല, പമ്പ, നിലയ്ക്കല്, ശബരിമല ഇടത്താവളങ്ങള് എന്നിവ കേന്ദ്രീകരിച്ചാണ് പവിത്രം ശബരിമലയുടെ പ്രവര്ത്തനം. കേരള പോലീസിന്റെ…
Read Moreശബരിമല തീര്ഥാടകര്ക്കായി പത്തനംതിട്ട ജില്ലയില് 24 ഇടത്താവളങ്ങള്
konnivartha.com : ശബരിമല മണ്ഡല- മകരവിളക്ക് തീര്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില് തീര്ഥാടകര്ക്കായി 24 ഇടത്താവളങ്ങള് പ്രവര്ത്തിക്കുന്നു. ഇടത്താവളങ്ങള് 24 മണിക്കൂറും പ്രവര്ത്തന സജ്ജമാണ്. എല്ലാ ഇടത്താവളങ്ങളിലും പോലീസ് നൈറ്റ് പട്രോളിംഗ് ഏര്പെടുത്തിയിട്ടുണ്ട്. തീര്ഥാടകര്ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, ആഹാരം, കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങളും എല്ലാ ഇടത്താവളങ്ങളിലും ലഭ്യമാണ്. പത്തനംതിട്ട ജില്ലയിലെ ഇടത്താവളങ്ങള്: അടൂര് ഏഴംകുളം ദേവി ക്ഷേത്രം, പന്തളം വലിയകോയിക്കല് ശ്രീ ധര്മ്മശാസ്താ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, കൊടുമണ് തോലുഴം ജംഗ്ഷന്, പത്തനംതിട്ട നഗരസഭ ഇടത്താവളം, ഓമല്ലൂര് ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, മലയാലപ്പുഴ ദേവി ക്ഷേത്രം, ആറന്മുള പാര്ഥസാരഥി ക്ഷേത്രം, കോഴഞ്ചേരി ആല്ത്തറ ജംഗ്ഷന്, അയിരൂര് ക്ഷേത്രം, തെള്ളിയൂര്, തിരുവല്ല മുനിസിപ്പല് സ്റ്റേഡിയം, മീന്തലക്കര ശാസ്താ ക്ഷേത്രം, റാന്നി ഇടത്താവളം പഴവങ്ങാടി, റാന്നി രാമപുരം ക്ഷേത്രം, കൂനംകര ശബരീ ശരണാശ്രമം,…
Read More