ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് അയ്യായിരമാക്കി : ഹൈക്കോടതി

  ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.   കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയ്യാറാത്ത സാഹചര്യവുമുണ്ടായി.   കാനനപാതയിലും നിയന്ത്രണം ഏര്‍പ്പെടുത്തി . ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി.കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല.

Read More

വിശുദ്ധി സേനയുടെ പ്രവർത്തനം എങ്ങനെ : ശബരിമല എഡിഎം അരുൺ എസ് നായർ വിശദീകരിക്കുന്നു

വിശുദ്ധി സേനയുടെ പ്രവർത്തനം എങ്ങനെ : ശബരിമല എഡിഎം അരുൺ എസ് നായർ വിശദീകരിക്കുന്നു: തമിഴ് നാട്ടില്‍ നിന്നുള്ള ആയിരം പേരുടെ സംഘം ആണ്  ഇരുപത്തിനാല് മണിക്കൂറും സേവനത്തില്‍ ഉള്ളത് .

Read More

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ്

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ് :വെർച്വൽ ക്യൂവിലൂടെത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും : എ ഡി ജി പി എസ് ശ്രീജിത്ത്   konnivartha.com; വെർച്വൽ ക്യൂ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി കേരള പോലീസ്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ (നവം 18 ന്) പമ്പയില്‍ എത്തിയത്. എന്നാല്‍ ഭക്തജനതിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോയിരുന്നു. സംഭവം…

Read More

ശബരിമലയില്‍ ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

First NDRF team takes charge at Sabarimala konnivartha.com; ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘം ഇന്ന് (19) രാത്രിയോടെ എത്തും. തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യസഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍.   കോണ്‍ക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 18/11/2025 )

  പള്ളിക്കെട്ട് ശബരിമലയ്ക്ക്…അയ്യന് സംഗീത വിരുന്നൊരുക്കി ഗോകുല്‍ദാസും സംഘവും വീരമണിയുടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന ഗാനം നാദസ്വരത്തിലൂടെ സന്നിധാനത്ത് വീണ്ടും അലയടിച്ചപ്പോള്‍ അയ്യനെകാണാന്‍ മലകയറിയ ക്ഷീണം മറന്ന് ആസ്വദിച്ച് തീര്‍ഥാടകര്‍. കോട്ടയം നെടുംകുന്നം സ്വദേശി ഗോകുല്‍ദാസും സംഘവുമാണ് അയ്യന് സംഗീത വിരുന്നൊരുക്കിയത്. ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയുള്ള നാദസംഗമം ഫ്യൂഷന്‍ ഷോയാണ് ഇവര്‍ വലിയനടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചത്. അദ്യമായാണ് ശബരിമലയില്‍ ഗാനാര്‍ച്ചന നടത്തുന്നതെന്നും ഏറെ നാളത്തെ ആഗ്രഹം സഫലമായെന്നും ഗോകുല്‍ദാസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് നീണ്ടൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ 12 മണിക്കൂര്‍ തുടര്‍ച്ചായി നാദസ്വരം വായിച്ച് ഗോകുല്‍ദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനാണ്. അച്ഛന്‍ നെടുംകുന്നം മോഹന്‍ദാസാണ് ആദ്യഗുരു. ഗോകുല്‍ദാസിനോടൊപ്പം സന്തോഷ് തോട്ടക്കാട് (തവില്‍), സതീഷ് കൃഷ്ണ റാന്നി (വയലിന്‍), രമേശ് വണ്ടാനം (കീബോര്‍ഡ്), വികാസ് വി.അടൂര്‍ (തബല), സൂരജ്…

Read More

ശബരിമല ദർശനം :തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരണപ്പെട്ടത് . അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി.

Read More

sabarimala emergency phone number

  ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ:പ്രധാന ഫോൺ നമ്പറുകൾ konnivartha.com; ശബരിമലയിലെ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ ഭക്തര്‍ക്ക് സേവനം തേടാവുന്നതാണ് . അടിയന്തര മെഡിക്കൽ സെന്ററുകൾ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കി .ഒപ്പം ശബരിമലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു :മെഡിക്കൽ എമർജൻസി കോൺടാക്റ്റ് നമ്പർ 04735-203232 അടിയന്തര മെഡിക്കൽ സെന്ററുകൾ 1. നീലിമല അടിഭാഗം 2. നീലിമല മധ്യഭാഗം 3. നീലിമല ടോപ്പ് 4. APPACHIMEDU BOTTOM 5. APPACHIMEDU MIDDLE 6. APPACHIMEDUTOP 7. ഫോറസ്റ്റ് ക്യാമ്പ് ഷെഡ് 8. മരക്കൂട്ടം 9. ക്യൂ കോംപ്ലക്സ്-2 10. ക്യൂ കോംപ്ലക്സ് SM1 11. സാരംകുത്തി 12. വാവരുനട 13. SOPANAM 14. പാണ്ടിതാവളം 15. ചരൽമേട് ടോപ്പ് 16. ഫോറസ്റ്റ് മോഡൽ ഇ.എം.സി. 17.ചാരൽമേട് ബോട്ടം sabarimala emergency phone number HEALTH…

Read More

പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

  പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200…

Read More

ശബരിമലയില്‍ മുന്നൊരുക്കങ്ങളുടെ അപര്യാപ്തത :തിരക്ക് നിയന്ത്രണാതീതം

  ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു . മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു . തിരക്ക് ക. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍…

Read More

കല്ലേലിക്കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു

  കോന്നി : അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും ഇളച്ചു വെക്കുന്നതിനും വിശ്രമിക്കുന്നതിനും അച്ചൻ കോവിൽ നദിയിൽ സ്നാനം ചെയ്യുന്നതിനും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ഭദ്ര ദീപം തെളിയിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് ദേശങ്ങളിൽ നിന്നും ചെങ്കോട്ട, കോട്ടവാസൽ, അച്ചൻ കോവിൽ, തുറ, ചെമ്പനരുവി, കടിയാർ പരമ്പരാഗത കാനന പാത വഴി കാൽ നടയായി എത്തുന്ന സ്വാമിമാരുടെ പ്രധാന ഇടത്താവളമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം ഉള്ള കാവിൽ വിരി വെക്കുന്നതിന് വിപുലമായ സൗകര്യവും ഉണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടെ നിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആരാധനാലയവും അന്നദാന മണ്ഡപവും ആണ് കല്ലേലിക്കാവ്.24 മണിക്കൂറും ദർശനവും അന്നദാനവും ഉള്ള കാവിൽ നൂറുകണക്കിന്…

Read More