കൊല്ലം അഞ്ചല്‍ മാവിള -കാച്ചാണി പുത്തൻവീട്ടിൽ ശശിധരന്റെ ഭാര്യ ( മാവിള ഹരിദാസ് ഭവനിൽ പരേതനായ ശേഖരന്റെ മകൾ) ഇന്ദിര (69) അന്തരിച്ചു .സംസ്കാര ചടങ്ങുകൾ17/03/25 രാവിലെ 10 മണിക്ക് സ്വവസതിയിൽ മക്കള്‍ : രഞ്ജിത്ത് ,രഞ്ജിത മരുമക്കള്‍ : വിദ്യ , രാജേഷ്
Read Moreവിഭാഗം: News Diary
വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം : ഉന്നതതല യോഗം വിളിച്ചു
konnivartha.com: വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത് . വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ സെക്രട്ടറി, യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നിവരുമായി കൂടിക്കാഴ്ച വിളിച്ചു ചേര്‍ത്തത് . മാർച്ച് 18 ന് ആണ് യോഗം . വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആണ് മീറ്റിംഗ് നടക്കുന്നത്…
Read Moreകോന്നി കല്ലേലികാവിൽ സ്വർണ്ണ മലക്കൊടി ദർശനം നടന്നു
കോന്നി :മീനമാസ പിറവിയോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി ഭക്ത ജനങ്ങൾക്ക് ദർശനത്തിനായി തുറന്ന് നൽകി. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന് മല വിഭവങ്ങൾ, വറപ്പൊടി, തെണ്ടും തെരളിയും, കരിക്കും കലശവും സമർപ്പിച്ചു ഊട്ട് പൂജ നൽകി ഭക്തർക്ക് ദർശനത്തിന് വേണ്ടി പൂജകൾ അർപ്പിച്ച് സമർപ്പിക്കും. വൈകിട്ട് 41 തൃപ്പടി പൂജയും ദീപ നമസ്കാരത്തിന് ശേഷം നിലവറ അടയ്ക്കും. അടുത്ത മലയാള മാസം ഒന്നാം തീയതി നിലവറ തുറക്കും. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം നൽകി.
Read Moreഉയര്‍ന്ന ചൂട്: പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു :ജില്ലാ കലക്ടര്‍
konnivartha.com: ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. പകല്‍ 11 മുതല്‍ മൂന്നു വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കണം.തീപിടുത്ത സാധ്യതയുള്ള മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള് ( 15/03/2025 )
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന് ശുഭയാത്ര. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്പ്പ്ലൈന് നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന് ശുഭയാത്രയില്‍ അറിയിക്കാം. ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി…
Read Moreകൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം നാളെ (16-3-25) നടക്കും
konnivartha.com :എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊക്കാത്തോട് അള്ളുങ്കൽ പാലം ഉദ്ഘാടനം (16-3-25) വൈകിട്ടു 5 മണിക്ക് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക് മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഇരുകരകളിൽ നിന്നും യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു.എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നു പാലം നിർമ്മിക്കുന്നതിന് തുക അനുവദിക്കുകയായിരുന്നു. കൊക്കാത്തോട് അള്ളുങ്കലിൽ വച്ച് നടക്കുന്ന ചടങ്ങിൽഅഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പാലം ഉദ്ഘാടനം ചെയ്യും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് അധ്യക്ഷയാകും.
Read Moreഉയർന്ന താപനില മുന്നറിയിപ്പ്: ഉയർന്ന അൾട്രാവയലറ്റ് :ജാഗ്രതാ നിർദേശങ്ങൾ
konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 15/03/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ 2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15 & 16 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. konnivartha.com: കേരളത്തിൽ…
Read Moreസുനിത വില്യംസിനെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു
konnivartha.com: സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് വിക്ഷേപിച്ചു .നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നല്‍കിയത് .9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും.ഇവരെ തിരികെ ഭൂമിയില്‍ എത്തിക്കുകയാണ് ലക്ഷ്യം . ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നേരത്തെ ഉപേക്ഷിച്ചു.എല്ലാ സാങ്കേതിക തടസ്സങ്ങളും മാറ്റി നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ആണ് ക്രൂ 10 പുറപ്പെട്ടത് . വിക്ഷേപണം വിജയകരം എന്ന് നാസയും സ്പേസ് എക്സും അറിയിച്ചു
Read Moreപിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം
പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം:10 ലക്ഷം വീടുകളെന്ന നാഴികക്കല്ല് പിന്നിട്ട് മുഫ്ത് ബിജ്ലി യോജന konnivartha.com: ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര പുരപ്പുറ സൗരോര്‍ജ സംരംഭമായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന (പിഎംഎസ്ജിഎംബിവൈ പത്തുലക്ഷം വീടുകളില്‍ സൗരോർജം ലഭ്യമാക്കി ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പരിവർത്തനാത്മക പദ്ധതി ഇന്ത്യയുടെ ഊർജമേഖലയെ അതിവേഗം പുനരാവിഷ്ക്കരിക്കുന്നു. ലഭിച്ച 47.3 ലക്ഷം അപേക്ഷകളില്‍ ഇതിനകം 6.13 ലക്ഷം ഗുണഭോക്താക്കൾക്ക് 4,770 കോടി രൂപയുടെ സബ്സിഡി വിതരണം ചെയ്തതിലൂടെ ഈ സംരംഭം സൗരോര്‍ജത്തെ എന്നത്തേക്കാളുമധികം പ്രാപ്യമാക്കുന്നു. 12 പൊതുമേഖലാ ബാങ്കുകൾ വഴി 6.75% സബ്സിഡി പലിശ നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഈടുരഹിത വായ്പകൾ ഉൾപ്പെടെ സുഗമമായ ധനസഹായ പദ്ധതികള്‍ ജനങ്ങളെ കൂടുതലായി ഇതിലേക്കാകര്‍ഷിച്ചു. എല്ലാവർക്കും സാമ്പത്തിക…
Read Moreഹൃദ്യമായ ഹോളി ആശംസകൾ
വസന്തകാലത്തെ വരവേറ്റു കൊണ്ട് ഹോളി ആഘോക്ഷിച്ചു . നിറങ്ങളുടെ ഉത്സവത്തില്‍ ജനം ആറാടി .മാനവ ഐക്യം കൂടുതല്‍ ഊട്ടി ഉറപ്പിച്ചു കൊണ്ട് പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം.ഏവര്‍ക്കും ഹൃദ്യമായ ഹോളി ആശംസകൾ. ഹോളിയുടെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ഹോളി ആശംസകള്‍ നേര്‍ന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹോളിയുടെ പൂർവസന്ധ്യയിൽ സഹപൗരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു. ‘ ഹോളിയുടെ ശുഭ വേളയില്‍ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും മംഗളങ്ങളും നേരുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി സന്തോഷവും ആവേശവും പകരുന്നതാണ്. ഈ ഉത്സവം നമ്മുടെ ജീവിതത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ പരിപോഷിപ്പിക്കുന്നു. ഹോളിയുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നാനാത്വത്തില്‍ ഏകത്വത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് ഈ ഉത്സവം പ്രതിനിധാനം ചെയ്യുന്നത്. നമുക്കു ചുറ്റും സ്നേഹവും ഊര്‍ജ്ജവും പ്രസരിപ്പിക്കാന്‍ ഇതു…
Read More