ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു.പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
Read Moreവിഭാഗം: News Diary
കല്ലേലിക്കാവ് : എട്ടാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു
കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ എട്ടാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം എട്ടാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. കേരള സാംബവ സൊസൈറ്റി കോന്നി താലൂക്ക് പ്രസിഡന്റ് കോന്നിയൂർ ആനന്ദൻ, ശബരി ബാലികാ സദനം വാർഡൻ ശ്രീലതയുടെ നേതൃത്വത്തിൽ ഉള്ള വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു. നരിയാപുരം ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം മാനേജർ ആർ. ബാബു രാജ്, സാബു കുറുമ്പകര, മോനി എന്നിവർ സംസാരിച്ചു.പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും വലിയ…
Read Moreകര്ണാടക മുന് ഡിജിപി കുത്തേറ്റ് മരിച്ചു
കര്ണാടക മുന് ഡിജിപി ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. ബംഗലൂരുവിലെ എച്ച്എസ്ആര് ലേഔട്ടിലെ വീട്ടില് ആണ് സംഭവം . കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പോലീസ് ചോദ്യം ചെയ്തു . പോസ്റ്റ്മോര്ട്ടമുള്പ്പടെയുള്ള നടപടികള്ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചു . 2015 ഫെബ്രുവരിയിലാണ് സംസ്ഥാനപോലീസ് മേധാവിയായി ചുമതലയേറ്റത്. 2017ല് വിരമിച്ചു. ഡിജിപി സ്ഥാനത്ത് എത്തുന്നതിന് മുന്പ് ഫയര് ആന്ഡ് എമര്ജന്സി സര്വീസസ്, ഹോം ഗാര്ഡ്സ് തുടങ്ങിയ ഡിപ്പാര്ട്ട്മെന്റുകളുടെ തലപ്പത്തും പ്രവര്ത്തിച്ചിട്ടുണ്ട്.
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ല :എല്ലാത്തിലും പാളിച്ച
konnivartha.com: ആനക്കൂട്ടിലെ പൂന്തോട്ടങ്ങളുടെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗിച്ച വേലിക്കല്ല് മറിഞ്ഞുവീണ് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ വനപാലകരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജീവനക്കാരുടെ വിവിധ സംഘടനകൾ രംഗത്ത് എത്തി . സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരെ സംരക്ഷിക്കാന് ഇറങ്ങിയ സംഘടനകള് ഒരു കുഞ്ഞിന്റെ ജീവന് പൊലിഞ്ഞതില് ഇതുവരെ ആദരാഞ്ജലികള് അല്ലെങ്കില് ആ വിയോഗത്തില് ഉള്ള ഒരു വാക്ക് പോലും പറഞ്ഞില്ല . സുരക്ഷാ വീഴ്ച വരുത്തിയ അഞ്ചു ജീവനക്കാര്ക്ക് എതിരെ നടപടി സ്വീകരിച്ചതില് പ്രതിക്ഷേധം രേഖപ്പെടുത്തുന്ന ഇത്തരം സംഘടന നേതാക്കള് നാടിനു എന്ത് സന്ദേശം ആണ് നല്കുന്നത് . ആനക്കൂടിന്റെ ചുമതലക്കാരായിരുന്ന ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.കോന്നി റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിക്കൊണ്ടും ഉത്തരവ് ഇറങ്ങി . ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് 2002ൽ പൊതുവായ…
Read Moreകോന്നി കല്ലേലിക്കാവ് : ഏഴാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു
konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പ്രമുഖ ഭവന ജീവകാരുണ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്സ്ട്രേറ്റ് മാനേജർ സാബു കുറുമ്പകര സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് എം പി മണിയമ്മ, മാധ്യമ പ്രവർത്തക ശ്രീജി,രഘുനാഥൻ ഉണ്ണിത്താൻ, ജയൻ കോന്നി എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും…
Read Moreകോന്നിയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു
konnivartha.com: കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (മഹേഷ്–40) ആണ് മരിച്ചത്. വനജയും മകനും ഭർത്താവും വീട്ടിൽ ഉണ്ടായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. വീട് പൂര്ണമായി കത്തി നശിച്ചു. നാട്ടുകാര് ഉള്പ്പെടെയുള്ളവര് നടത്തിയ രക്ഷാപ്രവര്ത്തനത്തിലാണ് വനജയെയും ഭര്ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില് കണ്ടെത്തിയത്.
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്തു
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് അടൂര് കടമ്പനാട് നിവാസിയായ നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ 5 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷൻ ഫോറസ്റ്റ് ഓഫീസർ ആര്. അനില്കുമാര്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നിവരെ ആണ് സസ്പെൻഡ് ചെയ്തത്. ഗുരുതര സുരക്ഷാ പിഴവുകള് ഉണ്ടായിട്ടും തുടര് നടപടികള് സ്വീകരിക്കാത്ത കോന്നി ഡി എഫ് ഒ , റേഞ്ച് ഫോറസ്റ്റ് ഓഫീസര് എന്നിവരെ സ്ഥലം മാറ്റണം എന്നുള്ള ആവശ്യവും ഉയര്ന്ന സാഹചര്യത്തില് ഇരുവര്ക്കും എതിരെ നടപടി ഉണ്ടായേക്കും . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആസ്ഥാനമായ കോന്നി ആനത്താവളത്തിലെ വിവിധ സുരക്ഷാ കാര്യത്തിലും ഇപ്പോള് ആശങ്ക നിലനില്ക്കുന്നു…
Read Moreഎൻസിസി മേധാവി കേരളത്തിൽ
konnivartha.com: എൻ.സി.സി മേധാവി (ഡയറക്ടർ ജനറൽ) ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി . സന്ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കുകയും, കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ഏപ്രിൽ 19-ന് അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തിൽ, എൻ.സി.സി കേഡറ്റുകളുമായും, എൻസിസി ഓഫീസർമാരുമായും സംവദിക്കും. തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എൻ.സി.സി യൂണിറ്റുകൾ, ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്,ട്രെയിനിംഗ് സെന്റർ എന്നിവ സന്ദർശിക്കുകയും എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. ഏപ്രിൽ 23-ന്, തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ എൻസിസി യുടെ പ്രവർത്തനം സംബന്ധിച്ച അവലോകനം നടത്തുന്നതോടൊപ്പം സംസ്ഥാനത്തെ എൻസിസി യുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയും നടത്തും . തുടർന്ന് പാങ്ങോട് സൈനിക ക്യാമ്പിലെ ഫീൽഡ് മാർഷൽ കരിയപ്പ…
Read Moreഡോ. മാത്യു സാമുവൽ കളരിക്കൽ(77) അന്തരിച്ചു
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ(77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കോട്ടയത്ത് നടക്കും. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും എന്ന് കുടുംബം അറിയിച്ചു. കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948 ജനുവരി ആറിനാണ് ജനനം. 1974 ല് കോട്ടയം മെഡിക്കല് കോളജില് നിന്ന് എംബിബിഎസ് ബിരുദം പാസായി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേതൃത്വം നൽകിയിട്ടുണ്ട്.
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രം അധികൃതർക്കെതിരെ നടപടിയെടുക്കണം: എസ്ഡിപിഐ
konnivartha.com: കോന്നി ആനത്താവളത്തില് കോണ്ക്രീറ്റ് തൂണ് ഇളകിവീണ് നാലു വയസ്സുകാരൻ അതിദാരുണമായി മരിക്കാനിടയായ സംഭവം ആനക്കൂട് അധികൃതരുടെ അനാസ്ഥമൂലമെന്ന് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി. സംഭവത്തിൽ ആനക്കൂട് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം. അടൂര് കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന് അഭിരാമാണ് മരിച്ചത്. ക്ഷേത്ര സന്ദര്ശനത്തിന് ശേഷം മടക്കയാത്രയില് രാവിലെ അമ്മയ്ക്കും മറ്റു ബന്ധുക്കള്ക്കുമൊപ്പമാണ് അഭിരാം ആനത്താവളത്തിലെത്തിയത്. ഇളകി നില്ക്കുകയായിരുന്ന നാല് അടിയോളം ഉയരമുള്ള തൂണ് കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു. തൂണിന്റെ കാലപഴക്കമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്. ഇവിടെ കുട്ടികളുടെ പാർക്കും പ്രവർത്തിക്കുന്നതിനാൽ ദിനംപ്രതി നിരവധി കുടുംബങ്ങളാണ് കുട്ടികളുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവമാണ് കുട്ടിയുടെ ജീവനെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Read More