കുവൈറ്റ്‌ സാൽമിയ: അപ്പാർട്മെന്റിൽ തീപിടുത്തം: ഒരു മരണം

  konnivartha.com: കുവൈറ്റ്‌ സാൽമിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു . മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബ്ലോക്ക് 12-ലുള്ള കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. സാൽമിയ അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. അപകടസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. konnivartha.com: Firefighting teams brought a fire under control on Monday evening in an apartment within a building in Salmiya area, The incident resulted in one fatality, and the site was handed over to the relevant authoritie

Read More

സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം

രാജ്യം കടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നു; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ്‌ തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി.മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/05/2025 )

ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍  അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുറ്റൂരില്‍ മെയ് ഒമ്പതിന് മോക്ഡ്രില്‍ റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ് ഒമ്പതിന്…

Read More

സര്‍ട്ടിഫിക്കറ്റ് വിതരണം

  കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക് സ്‌കീമുകളില്‍ പഠിച്ച വിവിധ ബാച്ചുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.   മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷനായി. കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, അസാപ്പ് സിഎസ്പി സൗത്ത് സോണ്‍ മെന്റര്‍ ബാലു വേണുഗോപാല്‍, അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ശ്രീലക്ഷ്മി എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന്‍ നടന്നു

  സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷന്‍ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം വികസനം എന്നത് നാട്ടിൽ വരുത്തിക്കാണിക്കുന്നപാർട്ടിയാണ് എൻ.ഡി.എ എന്നും എൽ.ഡി.എഫും കോൺഗ്രസും ഇന്ന് കുടുംബവാഴ്ചയുടെ പാർട്ടികളായിമാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ നടത്തുന്ന വികസനം ജാതി,മത ചിന്തകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്ന പരിഹാരത്തിനുൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേതഗതി ബില്ലിനെതിരെ വോട്ടുബാങ്ക് നോക്കി കോൺഗ്രസ് ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ് അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പിന്നീട് നരേന്ദ്ര മോദി സർക്കാരിനു കൊടുത്ത അവസരത്തിൽ രാജ്യത്തിനുണ്ടായ കുതിപ്പിന്‍റെ ഫലമാണ് ലോകത്തുതന്നെ നാലാം സ്ഥാനത്തെത്താൻ…

Read More

അഞ്ഞൂറിന്‍റെ കള്ളനോട്ട് ശേഖരവുമായി ഒരാള്‍ പിടിയില്‍

അഞ്ഞൂറിന്‍റെ കള്ളനോട്ട് ശേഖരവുമായി അന്യ സംസ്ഥാന തൊഴിലാളിയെ കഴക്കൂട്ടത്തു വെച്ച് പോലീസ് പിടിയിലായി.ആസാം സ്വദേശി പ്രേം കുമാർ ബിസ്വാസ് (26)ആണ് അറസ്റ്റിലായത്. അഞ്ഞൂറിന്‍റെ 58 കള്ളനോട്ടുകള്‍ പിടിച്ചിട്ടുണ്ട് എന്നാണു അറിയുന്നത് . കള്ളനോട്ടുകള്‍ കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്തു .

Read More

ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു

  KONNIVARTHA.COM: ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

Read More

കല്ലേലിക്കാവിൽ നാഗ പൂജ സമർപ്പിച്ചു

  കോന്നി :മേട മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗത്തറയിൽ നാഗ പൂജയും ആയില്യം പൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗ സന്തതി പരമ്പരകൾക്ക് ഊട്ട് പൂജയും നടത്തി.ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി

Read More

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ (05/05/2025 )

അർഹതനിർണയ പരീക്ഷ മേയ് 30 ന് കേരളത്തിനകത്ത് വിവിധ നഴ്‌സിംഗ് കോഴ്‌സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരിക്ഷ എഴുതുന്നതിന് അനുമതി നൽകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള 2025 ലെ അർഹതനിർണയ പരീക്ഷ മേയ് 30ന് പകൽ 11 മണി മുതൽ 1 മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്‌കുളുകളിൽ നടത്തും. പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ ക്രേന്ദങ്ങളിലെ സ്ഥാപനമേധാവി (പിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ /കോളേജ് മേധാവിയുടെ സാക്ഷ്യപ്രതം, അസ്സൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പേ പരിക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണെന്ന് കേരള നഴ്സസ് ആന്റ് മിഡ് വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.     വാക്-ഇൻ-ഇന്റർവ്യു…

Read More

പേവിഷബാധ:ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരംഎസ് എ റ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു.കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്.  പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുൻപാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്. കൃത്യസമയത്ത് വാക്സിൻ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നിൽ നിൽക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്.…

Read More