പുതിയ അധ്യയന വര്ഷത്തിന് മുമ്പ് സ്കൂളുകളില് ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂര്ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കൂള് പരിസരത്തുള്ള അപകടകരമായ മരങ്ങള് മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകള്ക്ക് നിര്ദേശം നല്കി. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന മഴക്കാല മുന്നൊരുക്ക യോഗത്തില് അധ്യക്ഷയായിരുന്നു മന്ത്രി. ഇന്സിഡന്റ് റെസ്പോണ്സ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തില് നടപ്പാക്കണം. ഇവര്ക്ക് ആവശ്യായ പരിശീലനം കൃത്യമായി നല്കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില് പുതുക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടി എല്ലാ വകുപ്പും സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് അടിയന്തരമായി മഴക്കാലപൂര്വ ശുചീകരണം ആരംഭിക്കണം. ഓട, കൈത്തോട്, കല്വര്ട്ട്, ചെറിയ കനാല് തുടങ്ങിയവയിലെ തടസം നീക്കണം. മാലിന്യ നിര്മാര്ജനം വേഗത്തില് പൂര്ത്തിയാക്കാന്…
Read Moreവിഭാഗം: News Diary
കനത്ത മഴ സാധ്യത : 4 ജില്ലകളില് റെഡ് അലേർട്ട് പ്രഖ്യാപിച്ചു ( 20/05/2025 )
konnivartha.com: കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആയതിനാൽ ഇന്ന് (20.05.2025) വെകുന്നേരം 5 മണിക്ക് മേല്പറഞ്ഞ ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. ഓറഞ്ച് അലർട്ട് 20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം 21/05/2025: കണ്ണൂർ, കാസറഗോഡ് 23/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി 24/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6…
Read Moreകടലാക്രമണത്തിന് സാധ്യത :പ്രത്യേക ജാഗ്രതാ നിർദേശം (20/05/2025)
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു കന്യാകുമാരി തീരത്ത് 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി…
Read Moreകോന്നിയില് കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് നടക്കും (20/05/2025)
konnivaretha.com: കർഷക രജിസ്ട്രി രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് രാവിലെ (20/05/2025) 10.30 മുതൽ കൃഷി ഭവനിൽ വച്ച് നടക്കും . കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാം കർഷകരും താഴെപറയുന്ന രേഖകളുമായി എത്തിച്ചേരണം എന്ന് അധികൃതര് അറിയിച്ചു . 1. ആധാർ കാർഡ് 2. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ. 3. 2025-26 വർഷത്തെ ഭൂനികുതി അടച്ച രസീത്. കതിർ ആപ്പ് രജിസ്ട്രേഷൻ നടപടികൾ അക്ഷയ / CSC വഴി പൂർത്തിയാക്കിയ കർഷകർ ഡേറ്റ വെരിഫിക്കേഷൻ നടത്തുന്നതിനായി രേഖകൾ സഹിതം എത്തിച്ചേരുക 1. ആധാർ കാർഡ് 2. റേഷൻ കാർഡ് 3. ബാങ്ക് പാസ്സ് ബുക്ക് 4. കരം അടച്ച രസീത് മേൽ രേഖകളുടെ പകർപ്പ് ആവശ്യമില്ല, വെരിഫിക്കേഷൻ നടത്തിയ ശേഷം തിരികെ നൽകുന്നതായിരിക്കും കോന്നിയില് കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ ഇന്ന് നടക്കും: കോന്നി ഗ്രാമ…
Read Moreകാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
konnivartha.com: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തിൽ നൽകിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നൽകുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലിൽ പ്രതികരിച്ചത്. …
Read Moreസ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
konnivartha.com: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നരിയാപുരം പ്ലാപ്പള്ളിൽ ദിനേശിന്റെയും സിന്ധുവിന്റെയും മകൻ ദീപൻ (18), നരിയാപുരം പടയണിക്കൽ സാബു വർഗീസിന്റെയും ബീനയുടെയും മകൻ സോജൻ (18) എന്നിവരാണ് മരിച്ചത്. ദീപനാണ് ബൈക്ക് ഓടിച്ചിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന സിബിനെ പരുക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിപരീത ദിശകളിൽ നിന്ന് വന്ന ഇരുചക്രവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള് പത്തനംതിട്ട ജനറല് ആശുപത്രിയിലേക്ക് മാറ്റി
Read Moreനീലിമലയിൽ വച്ച് ഷോക്കേറ്റു; ശബരിമല തീർഥാടകയ്ക്ക് ദാരുണാന്ത്യം
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശിയായ തീർഥാടക ഷോക്കേറ്റ് മരിച്ചു. ഗോപാൽപേട്ട പാക്കുലം സ്വദേശി ഭാരതാമ്മ (64) ആണ് മരിച്ചത്. നീലിമലയ്ക്ക് സമീപം ആയിരുന്നു അപകടം. കനത്ത മഴയിൽ നീലിമലയ്ക്ക് സമീപം വെള്ളം കുടിക്കാനുള്ള ഷെഡിൽ കയറുമ്പോൾ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ആശുപത്രിയിൽ .
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 20/05/2025 )
എന്റെ കേരളം’ പ്രദര്ശന വിപണന മേളയില് ഇന്ന് (മേയ് 20, ചൊവ്വ) രാവിലെ 10.30 – സഹകരണ വകുപ്പിന്റെ നിക്ഷേപ സമാഹരണ യജ്ഞത്തില് വിജയികളായ സംഘങ്ങള്ക്കുളള പുരസ്കാര വിതരണം. വൈകിട്ട് 06.30 മുതല്: അന്വര് സാദത്ത് മ്യൂസിക് നൈറ്റ് ഇന്നത്തെ സിനിമ (മേയ് 20, ചൊവ്വ) രാവിലെ 10.00- അനുഭവങ്ങള് പാളിച്ചകള് ഉച്ചയ്ക്ക് 01.00- ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം വൈകിട്ട് 04.00 – പ്രാഞ്ചിയേട്ടന് രാത്രി 07.00- കബനി നദി ചുവന്നപ്പോള് ‘അമ്മ അറിയാതെ’ശ്രദ്ധേയമായി എക്സൈസ് വകുപ്പ് നാടകം മദ്യവും മയക്കുമരുന്നുമുള്പ്പെടെയുള്ള സാമൂഹിക വിപത്തുകള്ക്കെതിരെ പ്രതിരോധ ശബ്ദമായി കലയെ മാറ്റി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്ക്കരണ നാടകം. ശബരിമല ഇടത്താവളത്തില് നടക്കുന്ന ‘എന്റെ കേരളം’ മേളയിലാണ് ലഹരിക്കെതിരെ ‘അമ്മ അറിയാതെ’, ‘കൗമാരം’ എന്നീ നാടകം അരങ്ങേറിയത്. മഹാകവി ഇടശേരിയുടെ പൂതപാട്ടിനെ ആസ്പദമാക്കി ഹരിഹരന് ഉണ്ണിയുടെ സംവിധാനത്തിലാണ്…
Read Moreകോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി
konnivartha.com: കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്.നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും. ഒത്തു തീര്പ്പ് വ്യവസ്ഥകളെ സംബന്ധിച്ച് സമര സമിതിയോ എം എല് എ ഓഫീസോ കോന്നി ഡി എഫ് ഒ ഓഫീസോ നിലവില് ആധികാരികമായി പ്രസ് റിലീസ് തന്നിട്ടില്ല . photo thanks; Adavi Eco Tourism
Read Moreവിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 19/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് 20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More