കേരളത്തിൽ കാലവർഷം ഉടന്‍ എത്തും

  അടുത്ത 2-3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്ദനം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . മെയ് ഇരുപത്തിയേഴോടെ (27/05/2025) മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യത കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 23-26 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

Read More

മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പ്ലസ് ടൂ ഉന്നത വിജയം

  konnivartha.com: ഹയർ സെക്കൻഡറി വിഭാഗത്തില്‍ കോന്നിയുടെ മലയോര മേഖലയില്‍ ഗവ സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് . തേക്ക് തോട് ജി എച്ച് എസ് എസ്സിലെ 11 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു . തണ്ണിതോട്  വി കെ പാറ ചരുവില്‍ വീട്ടില്‍ മത്തായി ജോഷ്വയുടെ മകള്‍ ആന്‍ മറിയം മത്തായിക്ക് സയന്‍സ് ഗ്രൂപ്പില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ആണ് . പത്താം തരത്തിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു . മലയോര മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഉന്നത വിജയം ആണ് .കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഉന്നത വിജയം ഉണ്ട് .

Read More

കോന്നി വകയാറില്‍ ബൈക്ക് മറിഞ്ഞു :യുവാവ് മരണപ്പെട്ടു

  konnivartha.com:കോന്നി വകയാര്‍ സാറ്റ് ടവര്‍ ഭാഗത്ത്‌ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരണപ്പെട്ടു . തിരുവനന്തപുരം പേരൂര്‍ക്കട നിവാസി സിദ്ധാര്‍ത്ഥന്‍ ( 39)ആണ് മരണപ്പെട്ടത് . കോന്നി മേഖലയില്‍ വാഹനാപകടം തുടരെ ഉണ്ടാകുന്നു . അനേക ആളുകള്‍ മരണപ്പെട്ടു . മുറിഞ്ഞകല്ലില്‍ വാഹനം നിയന്ത്രണം വിട്ട് റോഡു സുരക്ഷാ വേലിയില്‍ ഇടിച്ചു മറിഞ്ഞു .യാത്രികര്‍ക്ക് പരിക്ക് ഇല്ല .

Read More

കുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും

  konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…

Read More

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു:വിജയം 77.81 %

konnivartha.com: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.  288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം.ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം .30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്‌.സയന്‍സ് ഗ്രൂപ്പ് വിജയശതമാനം- 83.25 ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം- 69.16 കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം- 74.21 result plus two HSE/VHSE Results 2025 konnivartha.com: വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റ്: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in,…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ(2025 മെയ് 22 വ്യാഴം )

വാർത്തകൾ ഒറ്റനോട്ടത്തിൽ(2025 മെയ് 22 വ്യാഴം   ◾ മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ പുത്തന്‍ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇന്നലെ പകല്‍ മുഴുവന്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.   ◾ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

Read More

വീട് തകര്‍ത്തു: കാട്ടാനയാക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

  konnivartha.com: തൃശൂര്‍ മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Read More

കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം :വ്യാപക കൃഷി നാശം

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗവും നടുവത്ത്മൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയില്‍ ഉള്ള കലഞ്ഞൂര്‍ കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം . ഇന്ന് വെളുപ്പിനെ കാട്ടാന ഇറങ്ങി വാഴയുള്‍പ്പെടെ ഉള്ള കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍ അറിയിച്ചു . കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത് . വന്യ മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . വന ഭാഗത്ത്‌ സംരക്ഷണ വേലിയടക്കം നിര്‍മ്മിക്കണം എന്നാണ് ആവശ്യം . കഴിഞ്ഞിടെ കൈത കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാന ഷോക്ക്‌ ഏറ്റു ചരിഞ്ഞിരുന്നു . നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രതി ചേര്‍ക്കാന്‍ ഉള്ള നീക്കം കോന്നി എം എല്‍ എ ഇടപെട്ടു തടഞ്ഞിരുന്നു . ഒന്നും രണ്ടും പ്രതികളായി വനം വകുപ്പ് കേസ്സ് എടുത്ത ആളുകള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍…

Read More

ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് (മെയ് 22) പ്രഖ്യാപിക്കും

konnivartha.com: 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (മെയ് 22) ഉച്ചക്കഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റ്: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala

Read More

സുരക്ഷാ സേന 27 ഭീകര മാവോയിസ്റ്റുകളെ വധിച്ചു

  ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന ഓപ്പറേഷനിൽ സിപിഐ-മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ് റാവു അഥവാ ബസവരാജു ഉൾപ്പെടെ 27 ഭീകര മാവോയിസ്റ്റുകളെ വധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പറഞ്ഞു. ഈ പ്രധാന മുന്നേറ്റത്തിന് ധീരരായ സുരക്ഷാ സേനയെയും ഏജൻസികളെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു. “നക്സലിസത്തെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലായ നേട്ടം. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന ഒരു ഓപ്പറേഷനിൽ, നമ്മുടെ സുരക്ഷാ സേന 27 ഭീകര മാവോയിസ്റ്റുകളെ നിർവീര്യമാക്കി, അതിൽ സിപിഐ-മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറിയും ഉന്നത നേതാവും നക്സൽ പ്രസ്ഥാനത്തിന്റെ നട്ടെല്ലുമായ ബസവരാജു എന്ന നമ്പാല കേശവ് റാവു ഉൾപ്പെടുന്നു. നക്സലിസത്തിനെതിരായ ഭാരതത്തിന്റെ മൂന്ന് പതിറ്റാണ്ടുകളുടെ പോരാട്ടത്തിൽ ഇതാദ്യമായാണ് ഒരു ജനറൽ സെക്രട്ടറി റാങ്കിലുള്ള നേതാവിനെ നമ്മുടെ സേന നിർവീര്യമാക്കുന്നത്. ഈ പ്രധാന മുന്നേറ്റത്തിന് നമ്മുടെ ധീരരായ സുരക്ഷാ…

Read More