242 യാത്രികരുമായി പോയ എയർഇന്ത്യാ വിമാനം തകർന്നു വീണു

ഹോട്ട് ലൈൻ നമ്പർ: 18005691444 Gujarat Govt Helpline No. : 079-232-51900 & 9978405304 Ahmedabad Airport Helpline No. : 9974111327 konnivartha.com: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു.സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം.ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്.പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന.വിമാനത്തിൽ മലയാളികളുമെന്ന് വിവരം.…

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/06/2025 )

◾ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും നാളെ മുതല്‍ ജൂണ്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ◾ ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സിനേയും രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും റോഡ് പുതുക്കിപ്പണിയുന്നതിന് കമ്പനിയില്‍നിന്ന് പൂര്‍ണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ◾ കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന…

Read More

ശബരി റെയിൽപാത:റെയിൽവേ സംഘത്തിന്‍റെ സന്ദർശനത്തിനു ശേഷം നിർമാണം

  അങ്കമാലി – ശബരി റെയില്‍പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരുജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടര്‍മാരും കെആര്‍ഡിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറകട്ര്‍, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അങ്കമാലി – ശബരി റെയിൽപാത നടപ്പാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള റെയില്‍വേ ഉന്നത സംഘം ജൂലൈയില്‍ കേരളത്തിലെത്താനും നിശ്ചയിച്ചിരുന്നു. മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എറണാകുളം ജില്ലയില്‍ ആവശ്യമായ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തതാണ്.എല്ലാ ജില്ലകളിലെയും നിര്‍ത്തലാക്കിയ ലാൻഡ് അക്വിസിഷന്‍ ഓഫിസുകള്‍ പുനരാരംഭിക്കുവാനും ഈ ഓഫീസുകളില്‍ കൂടുതല്‍…

Read More

വനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് “കൂച്ചുവിലങ്ങിട്ടു “നിര്‍ത്താന്‍ വനം വകുപ്പിന്‍റെ പുതിയ അടവ്

കോന്നിവാര്‍ത്തഎഡിറ്റോറിയല്‍    konnivartha.com: വനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ തടയിടുക എന്ന ഗൂഡലക്ഷ്യത്തോടെ വനം വകുപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഏകദിന ശില്‍പ്പശാല ജനകീയമായി തള്ളിക്കളയുന്നു .   കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല (ജൂണ്‍ 12) രാവിലെ 10 ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ കമലാഹര്‍ ഉദ്ഘാടനം ചെയ്യും എന്നാണ് അറിയിപ്പ് . വന്യ മൃഗ ശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് “തങ്ങളുടെ ഭാഗം വെള്ള “പൂശാന്‍ ഉള്ള നീക്കത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ പരിപാടി ജനകീയ ചിന്ത ഉള്ള മാധ്യമങ്ങള്‍ തള്ളി കളയുന്നു .   വനം വകുപ്പ് മന്ത്രിയും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അടക്കമുള്ള ജീവനക്കാര്‍ ജനകീയ പക്ഷം നില്‍ക്കുക .…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/06/2025 )

‘ബാലസുരക്ഷിതകേരളം’ കര്‍മപദ്ധതി ഉദ്ഘാടനം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ്  സെന്ററില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി അധ്യക്ഷയായി. കുട്ടികള്‍ കൂടുതല്‍ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കൗണ്‍സലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടര്‍  പറഞ്ഞു.  സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗര്‍,  സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. മാധ്യപ്രവര്‍ത്തകര്‍ക്ക് ശില്‍പശാല  (ജൂണ്‍ 12) ‘വനത്തിനുള്ളിലെ മാധ്യമപ്രവര്‍ത്തനം’ സംബന്ധിച്ച ഏകദിനശില്‍പശാല  (ജൂണ്‍ 12) രാവിലെ 10 ന് കോന്നി ഇക്കോ ടൂറിസം സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.   ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…

Read More

‘ബാലസുരക്ഷിതകേരളം’ കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു

  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘ബാലസുരക്ഷിതകേരളം’ ഉദ്ഘാടനം പത്തനംതിട്ട മാര്‍ യൗസേബിയോസ് ട്രെയിനിംഗ് സെന്ററില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി.ആര്‍ ലതാകുമാരി അധ്യക്ഷയായി. കുട്ടികള്‍ കൂടുതല്‍ സമയം സ്‌കൂളിലാണെന്നും അവരിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിന് കൗണ്‍സലേഴ്‌സിന് സാധിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിമുക്തി കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, പന്തളം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ, മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ടി. സാഗര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നിയില്‍ വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം

  konnivartha.com: കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്‌മെന്റ് കോഴ്‌സ് സൗജന്യമായി പഠിക്കാം. യോഗ്യത : ബിഎസ്‌സി /എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ/എംസിഎ, ബി-ടെക്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്. കോഴ്‌സ് ദൈര്‍ഘ്യം : 150 മണിക്കൂര്‍. ഫോണ്‍ : 9188910571

Read More

പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 11/06/2025 )

  ◾ എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു :എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് ◾ കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്സമിതി ഗുരുവായൂരില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ ജുഡിഷ്യറിയെയും ചില കാര്യങ്ങളില്‍ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Read More

എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

  konnivartha.com: എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് പൂര്‍ണ്ണ ലിസ്റ്റ് MSC Elsa3 Cargo Manifest-compressed The complete cargo manifest that was onboard MSC Elsa3 is attached herewith. This is as received from Mercantile Marine Department, Kochi as of 10-6-2025, 9.30 pm. This is released publicly with the approval Chief Secretary, Kerala.

Read More