ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവ്

konnivartha.com ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി  അല്ലെങ്കിൽ  തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം.     ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച് 18-30 ഇടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം. 19900-63200 രൂപയാണ് പ്രതിഫലം. അസൽ സർട്ടിഫിക്കറ്റുകളുമായി 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.

Read More

വള്ളിക്കോട് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമനം

  konnivartha.com : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/vallicodepanchayat എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.

Read More

എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍

ൾ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും ഒഴിവുണ്ട്. സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

Read More

ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.   പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18)  യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/ ജിയോ ഫിസിക്‌സ്(5), ജോഗ്രഫി(5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും. ജി.ഐ.എസ്.ടെക്‌നീഷ്യൻ (ഒഴിവ് 8)  യോഗ്യത: സിവിൽ ഡിപ്ലോമ/ ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവ്വെയർ/ ഡ്രാഫ്റ്റ്‌സ്മാൻ/ സയൻസിൽ ബിരുദവും ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.   പ്രോഗ്രാമർ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.റ്റി. അല്ലെങ്കിൽ എം.സി.എ/ എം.എസ്സി.(കമ്പ്യൂട്ടർ സയൻസ്) ബിരുദം.  രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. 08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം.  വിലാസം: www.ksrec.kerala.gov.in.

Read More

സൈക്കോളജി അപ്രന്റിസ്

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെ നിയമിക്കുന്നു.   റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി പ്രവർത്തിപരിചയം എന്നിവയുള്ളവർ ഒക്‌ടോബർ 5നകം [email protected] ലേക്ക്  വിദ്യാഭ്യാസയോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയച്ചു നൽകണം.   ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അഭിമുഖം നടത്തും.

Read More

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂവും പരിശോധനയും 2021 സെപ്റ്റംബര്‍ 23ന് രാവിലെ 11ന് നടക്കും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കും യോഗ്യരായ മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. തിരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ. പത്തനംതിട്ട…

Read More

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന്

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന് കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തും. ബി.എസ്.സി /ജനറല്‍ നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഏതു ജില്ലയില്‍ നിന്നുമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസുവരെ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 9074715973 എന്ന നമ്പറിലേക്ക് പേര്, സ്ഥലം, വയസ്, വാട്ട്‌സ്ആപ്പ് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.(konnivartha.com )

Read More

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ നിയമനം

konnivartha.com : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് /അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴാം ക്ലാസ്  യോഗ്യതയുള്ള 50 വയസില്‍ താഴെ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ബയോഡേറ്റ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, കോണ്‍ടാക്ട് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ സഹിതം, [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം 20 ന്  വൈകിട്ട് അഞ്ചിനകം മെയില്‍ ചെയ്യണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല. ഇന്റര്‍വ്യു തീയതി ഉദ്യോഗാര്‍ത്ഥികളെ പിന്നീട് ഫോണ്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അറിയിക്കും. ഫോണ്‍ 04735 231900.

Read More

പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍  : അപേക്ഷ ക്ഷണിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള മൂന്ന് പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ യോഗ പാസായവരോ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ പാസായവരോ ആയിരിക്കണം. ബിഎന്‍വൈഎസ്, എം.എസ്.സി (യോഗ), എംഫില്‍ (യോഗ) എന്നി യോഗ്യതകളുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും ആയിരിക്കണം. അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ…

Read More

നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ ഒഴിവ്

konnivartha.com : മത്സ്യഫെഡ് തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ഐ.റ്റി.ഐ (ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് 18 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ  www.matsyafed.in ല്‍ ലഭിക്കും .

Read More