konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 21 ദിവസത്തിനുള്ളില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തിലും പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലിലും (പാസ്‌പോര്‍ട്ട് ഓഫീസ്, തിരുവനന്തപുരം സര്‍ക്കുലറുകള്‍) ലഭിക്കും. വെബ്സൈറ്റ് ലിങ്കുകൾ ചുവടെ ചേർക്കുന്നു: Link 1: https://www.mea.gov.in/Images/CPV/young-professional.pdf Link2: https://services1.passportindia.gov.in/AppOnlineProject/pdf/YP_TRV.pdf
Read Moreവിഭാഗം: konni vartha Job Portal
കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.
Read Moreസ്പോർട്സ് സ്കൂളുകളിൽ നിയമനം
konnivartha.com: കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളായ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കോച്ചസ്, അസിസ്റ്റന്റ് കോച്ചസ്, സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ്, മെന്റർ കം ട്യൂട്ടർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോറം dsya.kerala.gov.in ൽ ലഭ്യമാണ്. 16ന് വൈകിട്ട് 5ന് മുമ്പായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: dsya.kerala.gov.in, 0471 2326644.
Read Moreലൈബ്രറേറിയൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
konnivartha.com: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ തളിപ്പറമ്പ, നൂറനാട്, ചവറ എന്നിവിടങ്ങളിലെ നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള 3 ലൈബ്രറേറിയൻ തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിലുള്ളവർക്ക് മുൻഗണന. ലൈബ്രററി ആന്റ് ഇന്റഫർമേഷൻ സയൻസിലുള്ള ബിരുദമാണ് യോഗ്യത. പരമാവധി പ്രായം 40 വയസ് (എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസ്യതമായ വയസിളവുണ്ട്). ശമ്പളം: 24,040 രൂപ. അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./എസ്.റ്റി വിഭാഗത്തിന് 250 രൂപയും. ഫീസ് www.simet.in ലെ SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റയും, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ. പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ…
Read Moreഅസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ) നിയമനം( 01/08/2025 )
തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സയൻസ് പാർക്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്‌ട്രേഷൻ) നിയമനത്തിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് https://kscste.kerala.gov.in.
Read Moreസുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളില്‍ നിയമനം
കരാർ നിയമനം തൃശൂർ ജില്ലയിലെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.forest.kerala.gov.in സന്ദർശിക്കുക. ബയോളജിസ്റ്റ് ട്രെയിനി നിയമനം തൃശൂർ ജില്ലയിലെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.forest.kerala.gov.in സന്ദർശിക്കുക.
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ ഒഴിവ്
konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ (സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നിഷ്യന്‍, തിയേറ്റര്‍ ടെക്നിഷ്യന്‍, സിഎസ്ആര്‍ ടെക്നിഷ്യന്‍, റേഡിയോഗ്രാഫര്‍) ആറു മാസത്തേയ്ക്ക് ഉദ്യോഗാര്‍ഥികളെ വേതനരഹിത വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖ സഹിതം (അംഗീക്യത സ്ഥാപനത്തില്‍ നിന്ന് നേടിയിട്ടുള്ള ബിരുദം / ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും ) ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോണ്‍ : 0468 2344802.
Read Moreസൗജന്യ തൊഴില്‍മേള ജൂലൈ 26ന്
konnivartha.com:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂലൈ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജര്‍മന്‍ ലാംഗ്വേജ് ട്രെയിനര്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, പിഡിഐ കോര്‍ഡിനേറ്റര്‍, സെയില്‍സ്, ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികയിലേക്കാണ് ഒഴിവ്. ഫോണ്‍ : 9495999688, 9496085912.
Read Moreജലനിധിയിൽ ഒഴിവുകൾ: മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ
ജലനിധിയിൽ മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടുവർഷത്തെ സിവിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് മാനേജർ തസ്തികയുടെ യോഗ്യത. ഏഴുവർഷത്തെ സിവിൽ / മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് സീനിയർ എൻജിനിയർ തസ്തികയുടെ യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – ജൂലൈ 31 വൈകിട്ട് അഞ്ചുവരെ. വിശദ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.
Read Moreകോന്നിയില് “സ്കിൽ ലോൺ ഹെൽപ്പ്ഡെസ്ക്ക്” പ്രവര്ത്തനം ആരംഭിച്ചു
konnivartha.com: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ആരംഭിച്ച “സ്കിൽ ലോൺ ഹെൽപ്പ്ഡെസ്ക്ക്” പഞ്ചായത്ത് അംഗം ഉദയകുമാർ കെ ജി ഉദ്ഘാടനം ചെയ്തു. സ്കിൽ കോഴ്സുകൾ പഠിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ലോൺ എടുക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ആണ് സ്കിൽ ലോൺ ഹെൽപ്പ് ഡെസ്ക്ക് മുഖാന്തരം നടപ്പാക്കുന്നത്. phone:+91 91889 10571
Read More