തിരുവനന്തപുരം ദൂരദർശനിൽ സീനിയർ കറസ്‌പോണ്ടന്റ് നിയമനം

  konnivartha.com; തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സീനിയർ കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ട് വർഷമാണ് കരാർ കലാവധി. അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പ്രസക്തമായ മേഖലയിൽ ബിരുദം/ പിജി ഡിപ്ലോമ എന്നിവയാണ് യോഗ്യത. അനുബന്ധ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവ‍ൃത്തി പരിചയം വേണം. ഏകീകൃത പ്രതിമാസ വേതനം 80,000- 1,25,000/- രൂപയാണ്. മലയാളം,ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. വിജ്ഞാപന തീയതി പ്രകാരം 45 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ https://avedan.prasarbharati.org എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം   Senior Correspondent Contract Appointment at Doordarshan, Thiruvananthapuram Applications are invited for contract appointment to the post of Senior Correspondent at Doordarshan Kendra, Thiruvananthapuram under…

Read More

എസ്.സി., എസ്.ടി. വിഭാഗക്കാർക്കായി നവംബർ 15ന് തൊഴിൽമേള

konnivartha.com: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടക്കും.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി peeotvpm.emp.lbr@kerala.gov.in ഇ-മെയിലിൽ അപേക്ഷ സമർപ്പിച്ച് ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330756.

Read More

പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ മേളകള്‍ ( റാന്നി വൈക്കം,ആറന്മുള )

  konnivartha.com; വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499 മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന് konnivartha.com; വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍ മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

Read More

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒഴിവ്( 19/10/2025 )

  konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് അഭിമുഖം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടു+ഡി.സി.എ/ തത്തുല്യം (സര്‍ക്കാര്‍ അംഗീകൃതം) യോഗ്യത വേണം. മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 27, രജിസ്‌ട്രേഷന്‍ രാവിലെ 9.30 – 10.30 വരെ. സ്റ്റാഫ് നഴ്സിന് ബി എസ് സി നഴ്‌സിംഗ് /ജിഎന്‍എം, കേരളാ നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത വേണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അഭിമുഖം ഒക്ടോബര്‍ 29, രജിസ്‌ട്രേഷന്‍ രാവിലെ 9.30 – 10.30.…

Read More

മല്ലപ്പളളി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com; മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ബി ഫാം ബിരുദം അല്ലെങ്കില്‍ ഡി ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

Read More

കോന്നി ഗ്രാമപഞ്ചായത്ത് : ആശപ്രവര്‍ത്തക ഒഴിവ്

  konnivartha.com:കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2243469.

Read More

യു.കെ വെയില്‍സില്‍ നഴ്സ് (മെന്റല്‍ ഹെല്‍ത്ത്) ഒഴിവുകള്‍

നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം konnivartha.com: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. BSc നഴ്സിങ്/ GNM വിദ്യാഭ്യാസ യോഗ്യതയും IELTS/ OET യു.കെ സ്കോറും, മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ സി.ബി.റ്റി (CBT) പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍. മാനസികാരോഗ്യ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നവരും, അപേക്ഷ നല്‍കുന്ന സമയത്തിന് മുന്‍പ് മാനസികാരോഗ്യ മേഖലയില്‍ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയവും വേണം. എല്ലാ രേഖകള്‍ക്കും 2026 മാര്‍ച്ച് അവസാനം വരെ സാധുതയുമുണ്ടാകണം. uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം 2025 ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കേണ്ടതാണ്.…

Read More

കൺസർവേഷൻ ബയോളജിസ്റ്റ്

നിലമ്പൂർ നോർത്ത് ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ വന വികസന ഏജൻസിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു കൺസർവേഷൻ ബയോളജിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. സുവോളജി/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസസ്/ വൈൽഡ് ലൈഫ് ബയോളജിയിലുള്ള 55 ശതമാനം മാർക്കിൽ കുറയാതെയുള്ള പി.ജി. ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 04931220232.

Read More

ഡൽഹി പോലീസിൽ വിവിധ തസ്തികയിൽ ഒഴിവുകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

konnivartha.com; ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക്ക് 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലെസ് ഓപ്പറേറ്റർ (AWO)/ടെലി-പ്രിന്റർ ഓപ്പറേറ്റർ (TPO), കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികകളിലേക്ക് സയൻസ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത, ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ഒക്ടോബർ 15 ആണ്. കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോ​ഗ്യത, 2025 ഒക്ടോബർ 21 വരെ അപേക്ഷിക്കാം. സ്ത്രീ ഉദ്യോഗാർത്ഥികൾ/എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായം, പരീക്ഷയുടെ സ്‌കീം, സിലബസ് മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ https://ssc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Read More

നിരവധി തൊഴിലവസരങ്ങള്‍ ( 05/10/2025 )

ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ: ഒഴിവ് വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ്’ തസ്തികകളിലുള്ള ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി & യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഒക്ടോബർ 15ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക…

Read More