konnivartha.com: കോന്നിയിലെ ആദ്യകാല ആശുപത്രിയായ മാമ്മൂട് പാർത്ഥസാരഥിയുടെ ഉടമസ്ഥനും അരുവാപ്പുലം പടപ്പയ്ക്കല് അണപ്പടിയില് സാന്ദ്രഗീതം വെൺമേലിൽ ഡോ. ഗോപാലകൃഷ്ണൻ നായർ(76 ) നിര്യാതനായി. സംസ്ക്കാരം 9- 7-25 ബുധൻ വൈകിട്ട് 5 മണിക്ക് വസതിയിൽ . ഭാര്യ :ബീന നായർ മക്കൾ :രോഹിത് ജി നായർ ,സിന്ധു ജീ നായർ, മരുമക്കൾ :സോന രോഹിത് ജീ നായർ ,ജയകൃഷ്ണൻ phone: 9847099351,8943520663
Read Moreവിഭാഗം: Information Diary
മഴ :വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു( 09/07/2025 )
09/07/2025: കണ്ണൂർ, കാസറഗോഡ്. 10/07/2025: കണ്ണൂർ, കാസറഗോഡ്. 11/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 12/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 13/07/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreകീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില് അടക്കം വരുത്തിയ മാറ്റങ്ങള് ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്ത്ഥികള് ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.കേരള സിലബസുകാര്ക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികള് ആരംഭിക്കാന് ദിവസങ്ങള്ക്ക് ശേഷിക്കെയാണ് പുതിയ നടപടി.
Read Moreനാളെ ( 10/07/2025 )സംസ്ഥാനത്ത് എസ് എഫ് ഐ പഠിപ്പ് മുടക്കുന്നു
കേരളത്തിലെ സർവ്വകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്പ്പെടെ മുപ്പതു പേരെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്ത നടപടിയില് പ്രതിഷേധിച്ചു എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കും . ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില് പ്രതിഷേധിച്ചും നാളെ സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്കും
Read MoreCurtain Raiser National Fish Farmers Day 2025
National Fish Farmers Day is a tribute to the unwavering dedication of fish farmers who play a pivotal role in strengthening India’s food security, meeting the growing demand for fish-based protein, and driving rural employment. Their efforts not only sustain millions of livelihoods but also contribute significantly to the nation’s vision of sustainable aquaculture and a thriving Blue Economy. National Fish Farmer Day 2025 is celebrated to honour and commemorate the contribution of Professor Dr. Hiralal Chaudhury and his colleague Dr. K. H. Alikunhi, in Indian fisheries sector who…
Read Moreപുല്വാമ ഭീകരാക്രണത്തിനുള്ള സ്ഫോടകവസ്തുക്കളെത്തിച്ചത് ഓണ്ലൈന് വഴി – എഫ്എടിഎഫ് റിപ്പോര്ട്ട്
2019 ലെ പുല്വാമ ഭീകരാക്രമണം, 2022 ല് ഗോരഖ്നാഥ് ക്ഷേത്രത്തില് നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്ഫോടകവസ്തുക്കള് എത്തിച്ചത് ഓണ്ലൈന് വഴിയെന്ന് ദ ഫിനാന്ഷ്യല് ആക്ഷന് ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്).ഭീകരസംഘടനകള് അവരുടെ പ്രവര്ത്തനങ്ങള്ക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഓണ്ലൈന് പേയ്മെന്റ് സര്വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി.ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കല്, ഭീകരപ്രവര്ത്തനങ്ങള്ക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 09/07/2025 )
വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില് പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്ഥിനി ആര്. ഋതുനന്ദയും ഹൈസ്കൂള് വിഭാഗത്തില് പത്തനംതിട്ട ഭവന്സ് വിദ്യാമന്ദിര് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില് ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്ഥിനി ആര്ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള് വിഭാഗത്തില് കൈപ്പട്ടൂര് സെന്റ് ജോര്ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല് ഹയര് സെക്കന്ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ യു.പി, ഹൈസ്കൂള് കുട്ടികള്ക്കായാണ് ആസ്വാദനക്കുറിപ്പ്…
Read Moreദേശീയ പണിമുടക്ക്: ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ് പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്. ജോലിക്കെത്താത്ത ജീവനക്കാര്ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്, പ്രസവം പോലുള്ള അത്യാവശ്യങ്ങള്ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്ക്കാര് പുറത്തിറക്കിയ സര്ക്കുലറില് വ്യക്തമാക്കുന്നു.അക്രമങ്ങളിൽ ഏര്പ്പെടുന്നവര്ക്കും പൊതുമുതല് നശിപ്പിക്കുന്നവര്ക്കുമെതിരേ കേസെടുക്കും.സര്ക്കാര് സര്വീസില്നിന്ന് അനുമതിയില്ലാതെ വിട്ടുനില്ക്കുന്ന താത്കാലിക ജീവനക്കാരെ സര്വീസില്നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവില് പറയുന്നു.
Read Moreകോന്നി പാറമട ദുരന്തത്തിൽ മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തകര്ന്ന ജെ സി ബിയുടെ കാബിനിനുള്ളിൽ കുടുങ്ങിയ നിലയിൽ ആണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ലോംഗ് ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് വലിയ പാറകള് നീക്കം ചെയ്തു .
Read Moreകോന്നിയിൽ ദുരന്തം ഉണ്ടായ ചെങ്കളം പാറമടയിൽ വലിയ ഹിറ്റാച്ചി എത്തിച്ചു
konnivartha.com: കോന്നി പയ്യനാമണ്ണില് ദുരന്തം ഉണ്ടായ ചെങ്കളം പാറമടയില് ഇടിഞ്ഞു വീണ വലിയ പാറകള് നീക്കാനും ജെ സി ബിയ്ക്ക് ഉള്ളില് ഉള്ള അന്യ സംസ്ഥാന തൊഴിലാളിയുടെ ശരീരം വീണ്ടെടുക്കാനും വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്സ്കവേറ്റർ)എത്തിച്ചു . ഇന്നലെ ഉച്ച മുതല് പാറ അടര്ന്നു വീണു തകര്ന്ന ജെ സി ബിയ്ക്ക് ഉള്ളില് കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ഇത് വരെ പുറത്തു എത്തിക്കാന് കഴിഞ്ഞില്ല .പാറകള് വീണ്ടും വീണ്ടും അടര്ന്നു വീണതിനാല് പല പ്രാവശ്യം രക്ഷാ ദൌത്യ സംഘങ്ങള്ക്ക് മാറി നില്ക്കേണ്ടി വന്നു . വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്സ്കവേറ്റർ)ഉപയോഗിച്ച് പാറകള് നീക്കം ചെയ്യാന് കഴിയുമെന്ന പ്രതീക്ഷയിലാണ് എന് ഡി ആര് എഫും അഗ്നി രക്ഷാ സേനയും .രാത്രിയും പാറകള് നീക്കം ചെയ്യുകയാണ് . ഇന്നലെ ഉച്ചയോടെ ആണ് ചെങ്കളം…
Read More