konnivartha.com/ റാന്നി: നിരവധി കേസുകളില് പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസം പിടിക്കാന് ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരുക്കേല്പ്പിച്ചു. കീക്കോഴൂര് മലര്വാടി ഇരട്ടത്തലപ്പനയ്ക്കല് രജിത മോള് (27) ആണ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു എന്നിവര്ക്കാണ് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല് കേസുകളില് പ്രതിയായ റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില് സത്യന്റെ മകന് അതുല് സത്യന് (29) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9.30 നാണ് സംഭവം. രജിതയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. അതുല് രക്ഷപ്പെട്ടുവെന്നാണ് സൂചന.
Read Moreവിഭാഗം: Information Diary
ഒളിവിൽ കഴിഞ്ഞ പ്രതി 17 വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ
konnivartha.com/പത്തനംതിട്ട : വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള (എൽ പി )6 വാറണ്ടുകളിലെ പ്രതി പോലീസിന്റെ വലയിൽ കുരുങ്ങി. റാന്നി പുതുശേരിമല ചീരുവേലിൽ വീട്ടിൽ ആന്റണിയുടെ മകൻ സണ്ണി ആന്റണി(62)യാണ് റാന്നി പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി റാന്നി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാന്നി ജെ എഫ് എം കോടതിയിൽ നാലും, പത്തനംതിട്ട സി ജെ എമ്മിലും, എറണാകുളം അഡിഷണൽ സി ജെ എമ്മിലും ഓരോന്നുവീതവും എൽ പി വാറണ്ടുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കോട്ടയം കുറുപ്പംതറയിലെ വാടകവീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാന്നി എസ് ഐ എ അനീഷ്, സി പി ഓമാരായ അജാസ്, രഞ്ജു കൃഷ്ണൻ, ജിനു ജോർജ്ജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപത്തനംതിട്ട ജില്ലയില് എലിപ്പനി പടരുന്നു : എലിപ്പനി സൂക്ഷിക്കുക – ജില്ലാ മെഡിക്കല് ഓഫീസര്
konnivartha.com : കാലവര്ഷം സജീവമായ സാഹചര്യത്തില് മഴക്കാല രോഗങ്ങളെ കരുതിയിരിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല്. അനിതകുമാരി അറിയിച്ചു. മുന്വര്ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകള് ജില്ലയില് കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നു. കെട്ടികിടക്കുന്ന വെളളത്തില് രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കള് ആ വെളളവുമായി സമ്പര്ക്കം പുലര്ത്തുന്നവരില് മുറിവില് കൂടിയോ, നേര്ത്ത ചര്മ്മത്തില് കൂടിയോ ശരീരത്തില് പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു. എലിപ്പനി രോഗലക്ഷണങ്ങള് കടുത്തപനി, തലവേദന ശക്തമായ ശരീര വേദന കണ്ണിന് ചുവപ്പ്/മഞ്ഞ നിറം വെളിച്ചത്തില് നോക്കാന് പ്രയാസം മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം എലിപ്പനി പ്രതിരോധിക്കാം കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില് കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്, ക്ഷീര കര്ഷകര്, മലിനജലവുമായി സമ്പര്ക്കം വരുന്ന ജോലികളില് ഏര്പ്പെടുന്നവര് തുടങ്ങിയവര്,…
Read Moreപനി ഉണ്ടായാല് നിര്ബന്ധമായും ഡോക്ടറുടെ സേവനം തേടണം
konnivartha.com: പനിയുണ്ടായാല് സ്വയം ചികിത്സ പാടില്ലെന്നും നിര്ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്തെ സ്കൂള് അസംബ്ലികള് ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്കൂളില് നടന്ന ആരോഗ്യ അസംബ്ലിയില് കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാല പകര്ച്ച വ്യാധികള് തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവല്ക്കരിക്കുന്നതിനായാണ് സ്കൂളുകളില് ആരോഗ്യ അസംബ്ലികള് നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില് കുട്ടികള് മാതാപിതാക്കളേയോ അധ്യാപകരേയോ അറിയിക്കണം. കൊതുകജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്കാ വൈറസ് പനി, എലിപ്പനി, ഇന്ഫ്ളുവന്സ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. വീട്ടുവളപ്പില് ജലം കെട്ടികിടക്കാന് സാധ്യത ഉള്ള ചിരട്ടകള്, പ്ലാസ്റ്റിക് കവറുകള്, കുപ്പികള്, കളിപ്പാട്ടങ്ങള് തുടങ്ങിയവ നീക്കം ചെയ്ത് ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാന് കഴിയും. മണ്ണ്, ചെളി, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി…
Read Moreസംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്
konnivartha.com: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐയ്ക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ജൂൺ 23, വെള്ളിയാഴ്ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് അറിയിച്ചു.
Read Moreടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 22/06/2023)
പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള് ഈ മാസം അവസാനം മുതല് നല്കാനാകും: അഡ്വ. പ്രമോദ് നാരായണ് എംഎല്എ കേരള വാട്ടര് അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില് വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള് ഈ മാസം അവസാനം മുതല് നല്കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായണ് എംഎല്എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില് ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി 63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്ഡര് ആണ് ഇപ്പോള് നടന്നിരിക്കുന്നത്. വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്വെന്ഷനുകള് കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള് ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 21/06/2023)
എന്ട്രന്സ് പരിശീലനം പട്ടികജാതി വിഭാഗത്തില്പെട്ട വിദ്യാര്ഥികള്ക്ക് മെഡിക്കല് / എഞ്ചിനീയറിംഗ് എന്ട്രന്സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്കുന്നു. വിദ്യാര്ഥികള്ക്ക് പരിശീലനം നല്കാന് തയാറായ സ്ഥാപനങ്ങളില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്കാനുളള അവസാന തീയതി ജൂലൈ ഒന്ന്.ഫോണ് : 04682 322712. കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷിക്കാം മെഴുവേലി ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്ഷത്തെ വാര്ഷിക പദ്ധതിയില് ഉള്പ്പെട്ട പദ്ധതികളുടെ നിര്വഹണത്തിനായി കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്ദ്ദിഷ്ട അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില് നിന്നും ലഭിക്കും. ഒരു കുടുംബത്തിന് പരമാവധി മൂന്ന് പദ്ധതികള്ക്ക് മാത്രമേ അപേക്ഷ സമര്പ്പിക്കാവൂ. പൂരിപ്പിച്ച അപേക്ഷകള് ജൂണ് 29 ന് വൈകുന്നേരം അഞ്ചു വരെ പഞ്ചായത്ത് ഓഫീസില് സ്വീകരിക്കും. പരിശോധന നടത്തി പുറമറ്റം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പുറമറ്റം ജംഗ്ഷന്, വെണ്ണികുളം എന്നിവിടങ്ങളിലെ ചെറുതും…
Read Moreഅടൂര് ശ്രീമൂലം ചന്ത ജൂണ് 29 ന് ഉദ്ഘാടനം ചെയ്യും: ഡെപ്യൂട്ടി സ്പീക്കര്
അടൂര് ശ്രീമൂലം ചന്ത ജൂണ് 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സ്യബന്ധന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. അടൂരിന്റെ മുഖഛായ മാറ്റി കെട്ടിലും മട്ടിലും പുതുമ നല്കി അടൂര് ശ്രീമൂലം ചന്ത കിഫ്ബി പദ്ധതിയില് ഉള്പ്പെടുത്തി 2.32 കോടി രൂപ ചെലവഴിച്ചാണ് നിര്മാണം പൂര്ത്തീകരിച്ചത്. ഷട്ടറുളള 22 മുറികള്, മീന്, പച്ചകറി സ്റ്റാളുകള്,സ്ത്രീകള്ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശൗചാലയം, മത്സ്യചന്തയ്ക്കായി പ്രത്യേകം ഹാള് എന്നിവയോടുകൂടിയാണ് ചന്ത നിര്മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കോസ്റ്റല് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയ്ക്കായിരുന്നു നിര്വഹണ ചുമതല. ആധുനിക രീതിയില് നിര്മാണം നടത്തിയ മാര്ക്കറ്റ് ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്, മുന് ചെയര്മാന് ഡി.സജി എന്നിവരുടെ ശ്രമഫലമായാണ് യാഥാര്ഥ്യമായത്. മാര്ക്കറ്റിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയോഗം ചേര്ന്നു. ചിറ്റയം ഗോപകുമാര് രക്ഷാധികാരിയും…
Read Moreചൊവ്വാഴ്ച കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് നടത്തും : കെ എസ് യു
konnivartha.com: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദമടക്കം ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ ബന്ദ്.ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ. തകർക്കുമ്പോൾ സർക്കാർ മൗനം വെടിയണമെന്നും കെ.എസ്.യു. ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്യാഭ്യാസ ബന്ദ് ആഹ്വാന പോസ്റ്ററിൽ കുറിച്ചു.
Read More